ദുബൈ: യഥാര്‍ഥ മത വിശ്വാസികള്‍ക്ക് ഒരിക്കലും വര്‍ഗീയതയും തീവ്രവാദവും പറയാനോ പ്രവര്‍ത്തിക്കാനോ ആവില്ളെന്നും മതങ്ങളെക്കുറിച്ച് അറിയാത്തവരാണ് തീവ്രവാദികളാകുന്നതെന്നും പ്രശസ്ത എഴുത്തുകാരന്‍ കെ.പി. രാമനുണ്ണി പറഞ്ഞു. ദുബൈ കെ.എം.സി.സിയുടെ പ്രതിഭാ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരസ്പരം ഒന്നിച്ചും കളിച്ചും ചിരിച്ചും വളര്‍ന്നവരാണ് മലയാളികളെന്നും അവര്‍ക്കിടയില്‍ മതില്‍ക്കെട്ട് നിര്‍മിക്കാന്‍ ആരെയും അനുവദിക്കരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. സാംസ്കാരിക സംഗമത്തിലെ പ്രഭാഷണങ്ങത്രയും മൈത്രിയുടെ ഉണര്‍ത്തുപാട്ടായി മാറി. വീരമൃത്യു വരിച്ച ഇന്ത്യന്‍ സൈനികരോടുള്ള ആദരസൂചകമായി മൗന പ്രാര്‍ഥനയോടെയാണ് ചടങ്ങിന് തുടക്കം കുറിച്ചത്.
കെ.പി. രാമനുണ്ണി എഴുതിയ ‘ദൈവത്തിന്‍െറ പുസ്തകം’ എന്ന ഗ്രന്ഥത്തെ ആസ്പദമാക്കി ‘സാംസ്കാരിക സഹവര്‍ത്തിത്വത്തിന്‍െറ ഇടങ്ങള്‍’ എന്ന പേരില്‍ ദുബൈ കെ.എം.സി.സി ദുബൈ വുമണ്‍സ് അസോസിയേഷന്‍ ഹാളില്‍ സംഘടിപ്പിച്ച സാംസ്കാരിക സദസ്സ് ഡെപ്യൂട്ടി കോണ്‍സല്‍ ജനറല്‍ കെ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. മൈത്രിയുടെയും സൗഹൃദത്തിന്‍െറയും വിളക്കുമരങ്ങളാവാന്‍ സാധിക്കുന്ന സര്‍ഗസൃഷ്ടികള്‍ വര്‍ത്തമാനകാല സമൂഹത്തിന് അനിവാര്യമാണെന്നും ആ ദൗത്യ നിര്‍വഹണമാണ് കെ.പി. രാമനുണ്ണി ദൈവത്തിന്‍െറ പുസ്തകത്തിലൂടെ നിര്‍വഹിച്ചതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡന്‍റ് പി.കെ. അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു. സാംസ്കാരിക സഹവര്‍ത്തിത്വത്തിന്‍െറ സന്ദേശം പുതുതലമുറയിലേക്ക് സന്നിവേശിപ്പിക്കുകയാണ് ദുബൈ കെ.എം.സി.സിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. യു.എ.ഇ കെ.എം.സി.സി ഉപദേശകസമിതി വൈസ് ചെയര്‍മാന്‍ യഹ്യ തളങ്കര, റേഡിയോ മാങ്കോ കണ്ടന്‍റ് ഹെഡ് എസ്.ഗോപാലകൃഷ്ണന്‍, ഷാര്‍ജ ബുക് ഫെയര്‍ എക്സ്റ്റേണല്‍ അഫയേഴ്സ് എക്സിക്യുട്ടിവ് മോഹന്‍കുമാര്‍, മിഡിലീസ്റ്റ് ചന്ദ്രിക റെസിഡന്‍റ് എഡിറ്റര്‍ ജലീല്‍ പട്ടാമ്പി, നിസാര്‍ സൈദ്, ഷീലാ പോള്‍, ബഷീര്‍ തിക്കോടി, പുന്നക്കന്‍ മുഹമ്മദലി, എം.സി.എ നാസര്‍, മുരളി മംഗലത്ത്,ഹണി ഭാസ്കരന്‍, സലിം അയ്യനത്ത്, അഷ്റഫ് താമരശ്ശേരി, സൈനുദ്ദീന്‍ വെള്ളിയോടന്‍, റഫീഖ് മേമുണ്ട, അബ്ദു ശിവപുരം, ഉണ്ണി കുലുക്കല്ലൂര്‍, ഷാജി ഹനീഫ്, സൈനുദ്ദീന്‍ പുന്നയൂര്‍ക്കുളം, രാജന്‍ കൊളാവി പാലം, റീനാ സലിം, മുജീബ് ജയ്ഹൂണ്‍, അന്‍വര്‍ വാണിയമ്പലം, പ്രഫ. ഫിറോസ്, എം.എസ് നാസര്‍, ഷബീര്‍ എയര്‍ ഇന്ത്യ, മുസ്തഫ തിരൂര്‍, മുഹമ്മദ് പട്ടാമ്പി, എന്‍.കെ ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.
ട്രഷറര്‍ എ.സി ഇസ്മായില്‍ സന്ദേശവും സെക്രട്ടറി അഷ്റഫ് കൊടുങ്ങല്ലൂര്‍ പ്രശസ്തി പത്രവും വായിച്ചു. കെ.പി രാമനുണ്ണിക്ക് എന്‍.എം പണിക്കര്‍ പ്രശസ്തിപത്രവും കാഷ് അവാര്‍ഡും നല്‍കി. പ്രവാസം മതിയാക്കി നാട്ടില്‍ പോകുന്ന ഇടുക്കി ജില്ലാ കെ.എം.സിസി നേതാവ് ഷാജി ഇടുക്കിക്കും ഡോക്ടറേറ്റ് നേടിയ ഹൈദരലി തിരുനാവായക്കും ഉപഹാരം നല്‍കി. ആക്റ്റിങ് സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍ സ്വാഗതവും സെക്രട്ടറി ഇസ്മായില്‍ ഏറാമല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.