?????? ?????? ????????????? ????? ????? ???????? ??.?.? ?????????? ??????? ??????? ??????? ???? ???????? ????? ??????? ???? ???????? ????????????????

അബൂദബി മലയാളി സമാജം ഓഫിസ്  ഉദ്ഘാടനം ചെയ്തു

അബൂദബി: അബൂദബി മലയാളി സമാജത്തിന്‍െറ പുതിയ ഓഫിസ് ഉദ്ഘാടനം വെള്ളിയാഴ്ച രാത്രിയു.എ.ഇ സാംസ്കാരിക വിജ്ഞാന വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍ നിര്‍വഹിച്ചു. സമാജം പ്രസിഡന്‍റ് യേശുശീലന്‍ അധ്യക്ഷത വഹിച്ചു. 
നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
മുസഫ സെക്ടര്‍ 34ല്‍ കെ.എം ട്രേഡിങ്ങിന് പിറകില്‍ സ്ഥിതി ചെയ്യുന്ന പുതിയ ആസ്ഥാന മന്ദിരം 1000 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, 200 പേര്‍ക്ക് ഇരിക്കാവുന്ന മിനി ഹാള്‍, കോണ്‍ഫറന്‍സ് ഹാള്‍, കുട്ടികളുടെ കളിസ്ഥലം, രണ്ട് ബാഡ്മിന്‍റണ്‍ കോര്‍ട്ടുകള്‍ എന്നിവ അടങ്ങിയതാണ്. ഉദ്ഘാടന ശേഷം സമാജം കലാ വിഭാഗം അവതരിപ്പിച്ച വൈവിധ്യമാര്‍ന്ന കലാസാംസ്കാരിക പരിപാടികളുണ്ടായിരുന്നു
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.