സേവനം അബൂദബി ഓണാഘോഷം നടത്തി

അബൂദബി: അബൂദബി എസ്.എന്‍.ഡി.പി ‘സേവന’ത്തിന്‍െറ ഓണാഘോഷം വിപുലമായി ആഘോഷിച്ചു. 4000ത്തിലധികം വ്യക്തികള്‍ ഓണസദ്യയില്‍ പങ്കെടുത്തു. അബൂദബി ഇന്ത്യന്‍ സോഷ്യല്‍ സെന്‍ററില്‍ നടന്ന ചടങ്ങ് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍െറ ഭാര്യ പ്രീതി നടേശന്‍  ഉദ്ഘാടനം ചെയ്തു. 
ഗുരുധര്‍മം ലോകമെങ്ങും പ്രചരിപ്പിക്കുന്നതിന്‍െറ ഭാഗമായി ഗുരുധര്‍മം ആലേഖനം ചെയ്ത പുസ്തകത്തിന്‍െറ പതിപ്പ് അബ്ദുല്ല ഫാറൂഖിക്ക് പ്രീതി നടേശന്‍ കൈമാറുകയും അതിന്‍െറ അറബി പരിഭാഷ തയാറാക്കി നല്‍കാന്‍ അബ്ദുല്ല ഫാറൂഖിയോട് അഭ്യര്‍ഥിക്കുകയും ചെയ്തു. വര്‍ത്തമാനകാലത്ത് ഗുരുധര്‍മം ആചരിച്ചാല്‍ അശാന്തിയും ഭീകരവാദവും പാടേ തുടച്ചുമാറ്റാന്‍ കഴിയുമെന്നും അതിനായി എല്ലാ ജാതിമതസ്ഥരും ഒരുമിച്ച് പ്രവര്‍ത്തിക്കാനും ആഹ്വാനം ചെയ്തു.
ദുബൈയില്‍ എമിറേറ്റ്സ് എയര്‍ലെന്‍സ് വിമാനാപകടത്തിനിടെ ധീര രക്തസാക്ഷിത്വം വരിച്ച ജാസിം ഈസ അല്‍ ബലൂഷിക്ക് അനുശോചനം അര്‍പ്പിച്ച് ജാസിമിനെക്കുറിച്ച് തയാറാക്കിയ ഹ്രസ്വചിത്രം പ്രദര്‍ശിപ്പിച്ചാണ് ചടങ്ങ് തുടങ്ങിയത്. സേവനം യു.എ.ഇ ചെയര്‍മാന്‍ എം.കെ. രാജന്‍ അധ്യക്ഷത വഹിച്ചു. സേവനം അബൂദബി യൂനിയന്‍ ചെയര്‍മാന്‍ വിജയന്‍, കണ്‍വീനര്‍ മോഹനന്‍, യു.എ.ഇ കെ.എം.സി.സി ട്രഷറര്‍ അബ്ദുല്ല ഫാറൂഖി, എസ്.എഫ്.സി ചെയര്‍മാന്‍ മുരളീധരന്‍, അബൂദബി കേരള സമാജം പ്രസിഡന്‍റ് യേശുശീലന്‍, അബൂദബി കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് പത്മനാഭന്‍, മാധ്യമ പ്രവര്‍ത്തകന്‍ ടി.പി. ഗംഗാധരന്‍, എസ്.എന്‍.ഡി.പി. സേവനം സ്ഥാപക സെക്രട്ടറി വാചസ്പതി, എസ്.എന്‍.ഡി.പി സേവനം യു.എ.ഇ. കണ്‍വീനര്‍ എസ്. പ്രസാദ്, ജമിനി ബാബു, ശശീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഇന്ത്യയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാര്‍ക്ക് ആദാരാഞ്ജലി അര്‍പ്പിച്ചതോടൊപ്പം ഭീകരതയെ തകര്‍ക്കാന്‍ സന്നദ്ധരായ ഇന്ത്യന്‍ പട്ടാളക്കാരെ അനുമോദിക്കുകയും ചെയ്തു. 
അബ്ദുല്ല ഫാറൂഖി, മുരളീധരന്‍, ജമിനി ബാബു, യേശുശീലന്‍, ഹരീന്ദ്രന്‍, ടി.പി. ഗംഗാധരന്‍, ശ്രീകുമാര്‍ എന്നിവരെ പൊന്നാടണിയിച്ച് ആദരിച്ചു. ഉന്നത വിജയം കൈവരിച്ച 15ലധികം വിദ്യാര്‍ഥികള്‍ക്ക് പ്രശസ്തിപത്രം പ്രീതി നടേശന്‍ കൈമാറി. വിവിധ കലാപരിപാടികളോടെ ആഘോഷം വൈകുന്നേരം ആറിന് സമാപിച്ചു. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.