അബൂദബി: ആഗോള വിപണിയില്‍ രണ്ട് വര്‍ഷമായി തിരിച്ചടി നേരിടുന്ന അസംസ്കൃത എണ്ണ വിലയില്‍ മാറ്റമുണ്ടാകുമെന്നും ഈ വര്‍ഷം വീപ്പക്ക് 60 ഡോളര്‍ വരെ എത്തുമെന്നും വിലയിരുത്തല്‍. കഴിഞ്ഞ വ്യാഴാഴ്ച മാസങ്ങള്‍ക്ക് ശേഷം ആദ്യമായി അസംസ്കൃത എണ്ണ വീപ്പക്ക് 50 ഡോളറിന് മുകളില്‍ എത്തിയിരുന്നു. ബ്രെന്‍റിന്‍െറ ജൂലൈ വില്‍പന വില വീപ്പക്ക് 50.51 ഡോളറായി. തിങ്കളാഴ്ച നേരിയ വിലയില്‍ നേരിയ കുറവുണ്ടാകുകയും 49.15 ഡോളര്‍ ആകുകയും ചെയ്തെങ്കിലും വരും ദിവസങ്ങളില്‍ വീണ്ടും വില വര്‍ധിക്കുമെന്നാണ് എണ്ണ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. അമേരിക്കയില്‍ ആവശ്യകത ഉയരുന്നതും ഇന്ത്യ അടക്കമുള്ള വികസിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രങ്ങളിലെ ഊര്‍ജ ആവശ്യങ്ങള്‍ വര്‍ധിക്കുന്നതും അസംസ്കൃത എണ്ണ വിലയില്‍ കാര്യമായ വില വര്‍ധനയുണ്ടാകാന്‍ കാരണമാകും.
അമേരിക്കയില്‍ ആവശ്യകത ഉയരുന്ന സാഹചര്യത്തില്‍ 2016ലെ വേനല്‍ക്കാലത്ത് എണ്ണ വില വീപ്പക്ക് 60 ഡോളര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എ.ഇ സാമ്പത്തിക കാര്യ മന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരി പറഞ്ഞു. അബൂദബിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഈ വര്‍ഷം ഉല്‍പാദനവും ആവശ്യകതയും വര്‍ധിച്ചുവരുന്നുണ്ട്. ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് അസംസ്കൃത എണ്ണ വില 60 ഡോളറിന് മുകളിലത്തെുമെന്ന് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡിന്‍െറ ആഗോള സാമ്പത്തിക മേധാവി മരിയോ മരാതെഫ്റ്റിസ് പറഞ്ഞു. 2016ല്‍ എണ്ണ വില 60 ഡോളറിലത്തെുമെന്ന് എസ്.ഇ.ബി ബാങ്കും വിലയിരുത്തിയിരുന്നു.
പ്രതീക്ഷിച്ചത്രയും എണ്ണ അധികമായി അന്താരാഷ്ട്ര വിപണിയിലേക്ക് എത്തില്ളെന്ന് അന്താരാഷ്ട്ര ഊര്‍ജ ഏജന്‍സിയും വ്യക്തമാക്കിയിട്ടുണ്ട്.
എണ്ണയുടെ ആവശ്യകത ശക്തമായി ഉയരുകയും ലഭ്യതയില്‍ കുറവുണ്ടാകുകയും ചെയ്യുന്ന സാഹചര്യമാണെന്നും വില വര്‍ധിക്കുന്നതിന് ഇത് ഇടയാക്കുമെന്നും മരിയോ മരാതെഫ്റ്റിസ് പറഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം ഡബ്ളിയു.ടി.ഐ ക്രൂഡ് വില 49.33 ഡോളറും ബ്രെന്‍റ് ക്രൂഡ് വില 49.32 ഡോളറും ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.