ദുബൈ: ബെറിഹില്‍സ് ഇന്ത്യന്‍ ബാസ്കറ്റ്ബാള്‍ ലീഗില്‍ ആണ്‍കുട്ടികളുടെ അണ്ടര്‍ 19 വിഭാഗം ഫൈനലില്‍ ഒൗര്‍ ഓണ്‍ അല്‍വര്‍ക്ക ഡി.പി.എസ് ദുബൈയ നേരിടും.
ആവേശകരമായ സെമി ഫൈനലില്‍ മുന്‍ ജേതാക്കളായ ഡി.പി.എസ് ദുബൈ 66-60ന് ഇ.എന്‍.എസ് ഷാര്‍ജയേയും ഒൗര്‍ ഓണ്‍ വര്‍ക്ക 62-56ന് എക്സ്ട്രാ സമയത്തില്‍ ഡി.പി.എസ് ഷാര്‍ജയേയും അട്ടിമറിച്ചാണ് ഫൈനലില്‍ ഇടം നേടിയത്. പകുതി സമയത്ത് 32-28ന് മുന്നിലായിരുന്ന ഡി.പി എസ് ദുബൈയെ മൂന്നാം പാദത്തില്‍ ഉണര്‍ന്നു കളിച്ച ഇ.എന്‍ എസ് 45-45 എന്ന സ്കോറിനു സമനിലയില്‍ തളച്ചിട്ടു. എന്നാല്‍ നാലാം പാദത്തില്‍ 15നെതിരെ 21 പോയന്‍റ് നേടി ഡി.പി.എസ് ദുബൈ വിജയം ഉറപ്പിച്ചു.വിജയികള്‍ക്കു വേണ്ടി ഇഷാന്‍ ഷൗക്കത്ത് 32 പോയന്‍റ് നേടിയപ്പോള്‍ ഇ.എന്‍ എസ്സിലെ കിര്‍ക്ക് 18ഉം ഹഫീല്‍ 16 ഉം പോയന്‍റ് നേടി.
രണ്ടാം സെമിയില്‍ 22-21ന് ഇടവേളയില്‍ മുന്നിട്ടു നിന്ന ഡി.പി എസ് ഷാര്‍ജ അവസാന പാദത്തില്‍ 49-49 എന്ന സ്കോറിലത്തെി.
തുടര്‍ന്ന് എക്സ്ട്രാ സമയത്ത് ഒൗര്‍ ഓണ്‍ വര്‍ക്ക 13 -7 ന് വിജയിച്ച് ഫൈനലിലേക്ക് യോഗ്യത നേടി. ഒൗര്‍ഓണിനു വേണ്ടി റെന്‍സന്‍ ക്ര്സ്റ്റ 39 പോയന്‍റ് നേടി. ഡി.പി എസ് ഷാര്‍ജക്കു വേണ്ടി ജൈസണ്‍ ജോണി 23 പോയന്‍റ് വലയിലാക്കി. ഫൈനല്‍ ശനിയാഴ്ച്ച മൂന്നു മണിക്കു നിംസ് ദുബൈയില്‍ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.