അബൂദബി: തലസ്ഥാന നഗരിയിലെ മലയാളികള്‍ അടക്കമുള്ളവര്‍ക്ക് കൗതുകം പകര്‍ന്ന് നിറയെ ചക്കകളുമായി നില്‍ക്കുന്ന പ്ളാവ്. മുറൂര്‍ റോഡില്‍ പൊലീസ് കോളജിന് സമീപത്തെ വളപ്പിലാണ് താഴെ മുതല്‍ മുകള്‍ വരെ ചക്കകളുമായി നില്‍ക്കുന്ന പ്ളാവ് വേറിട്ട കാഴ്ചയാകുന്നത്. ശക്തമായ ചൂടിലും നിരവധി ചക്കകളാണ് ഈ പ്ളാവിലുള്ളത്. മുമ്പെങ്ങോ ബംഗ്ളാദേശ് സ്വദേശി നട്ടതാണ് ഈ പ്ളാവെന്നാണ് മലയാളിയായ മുഹമ്മദ് നന്നംമുക്ക് പറയുന്നത്. താഴെയുള്ള ചക്കകള്‍ ആളുകള്‍ പറിച്ചുകൊണ്ടുപോകുന്നത് തടയുന്നതിന് വലയുപയോഗിച്ച് സംരക്ഷിച്ചിട്ടുണ്ട്. പാകമാകാറായ ചക്കകളാണ് ഈ പ്ളാവിലുള്ളത്. നിരവധി പേര്‍ ഇപ്പോള്‍ അബൂദബിയിലെ ചക്കകള്‍ കാണാന്‍ എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.