ദുബൈ ഫ്രെയിം പദ്ധതി ഈ വര്‍ഷാവസാനം പൂര്‍ത്തിയാകും

ദുബൈ: സഅബീല്‍ പാര്‍ക്കിലെ ദുബൈ ഫ്രെയിം പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനം ഈ വര്‍ഷാവസാനം പൂര്‍ത്തിയാകുമെന്ന് ദുബൈ നഗരസഭ ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത അറിയിച്ചു. പദ്ധതി സ്ഥലത്ത് കഴിഞ്ഞദിവസം സന്ദര്‍ശനം നടത്തുകയായിരുന്നു അദ്ദേഹം. 220 ദശലക്ഷം ദിര്‍ഹം ചെലവിലാണ് ദുബൈ ഫ്രെയിം പദ്ധതി പൂര്‍ത്തിയാക്കുന്നത്.
ദുബൈ നഗരത്തിന്‍െറ പൗരാണികവും ആധുനികവുമായ കാഴ്ചകള്‍ സമ്മേളിക്കുന്ന ഇടമാണ് ദുബൈ ഫ്രെയിം. പാര്‍ക്കിലെ സ്റ്റാര്‍ ഗേറ്റിന് സമീപമാണ് പദ്ധതി വരുന്നത്. 50 നില കെട്ടിടത്തിന്‍െറ ഉയരത്തില്‍ നിര്‍മിക്കുന്ന കൂറ്റന്‍ ജാലക സമാനമായ കെട്ടിടമാണ് ദുബൈ ഫ്രെയിം. 150 മീറ്റര്‍ ഉയരവും 93 മീറ്റര്‍ വീതിയുമുള്ള രണ്ട് കൂറ്റന്‍ തൂണുകളും ഇവയെ ബന്ധിപ്പിക്കുന്ന 100 ചതുരശ്രമീറ്റര്‍ പാലവുമാണ് ദുബൈ ഫ്രെയിമിലുള്ളത്.  
ഫ്രെയിമിന്‍െറ ഒരുവശത്ത് പുരാതന ദുബൈയുടെ ഭാഗമായ കറാമ, ഉമ്മുഹുറൈര്‍, ബര്‍ദുബൈ, ദേര എന്നിവയും മറുവശത്ത് ആധുനിക ദുബൈയുടെ ഭാഗമായ അംബരചുംബികളും സന്ദര്‍ശകര്‍ക്ക് കാണാന്‍ കഴിയും.
താഴത്തെ നിലയില്‍ ദുബൈയുടെ വളര്‍ച്ച വ്യക്തമാക്കുന്ന മ്യൂസിയം സജ്ജീകരിക്കും. കണ്ണഞ്ചിപ്പിക്കും വേഗത്തിലുള്ള ദുബൈയുടെ പരിണാമം മള്‍ട്ടിമീഡിയ സംവിധാനത്തിന്‍െറ സഹായത്തോടെ വിശദീകരിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.