ഇ-ദിര്‍ഹത്തിന് അന്താരാഷ്ട്ര സുരക്ഷാ അംഗീകാരം

ദുബൈ: യു.എ.ഇ ധനകാര്യമന്ത്രാലയം നടപ്പാക്കിയ ഇലക്ട്രോണിക് ധനവിനിമയ സംവിധാനമായ ഇ- ദിര്‍ഹമിന് അന്താരാഷ്ട്ര സുരക്ഷാ അംഗീകാരം. പേയ്മെന്‍റ് കാര്‍ഡ് ഇന്‍ഡസ്ട്രീ ഡാറ്റ സെക്യൂരിറ്റി സ്റ്റാന്‍ഡേര്‍ഡ് ആണ് ഇ- ദിര്‍ഹം ഇടപാടുകളുടെ സുരക്ഷ സാക്ഷ്യപ്പെടുത്തിയത്.
നാഷണല്‍ ബാങ്ക് ഓഫ് അബൂദബിയുമായി ചേര്‍ന്നാണ് യു.എ.ഇ ധനകാര്യമന്ത്രാലയം ഇ- ദിര്‍ഹം നടപ്പാക്കുന്നത്. ഇടപാടുകള്‍ വിലയിരുത്തിയ പേയ്മെന്‍റ് കാര്‍ഡ് ഇന്‍ഡസ്ട്രീ ഡാറ്റ സെക്യൂരിറ്റി സ്റ്റാന്‍ഡേര്‍ഡ് ഇ- ദിര്‍ഹം അന്താരാഷ്ട്ര നിലവാരത്തില്‍ സുരക്ഷയുള്ള ഇലക്ട്രോണിക് പേയ്മെന്‍റ് സംവിധാനമാണെന്ന് സാക്ഷ്യപത്രം നല്‍കി. ഇ- ദിര്‍ഹം വഴി നടക്കുന്ന ഇടപാടുകളില്‍ തട്ടിപ്പിന്‍െറ സാധ്യത വിരളമാണെന്ന് സര്‍ട്ടിഫിക്കേഷന്‍ വ്യക്തമാക്കുന്നു.
യു.എ.ഇ ഫെഡറല്‍ സര്‍ക്കാറിന്‍െറ ഇടപാടുകള്‍ക്ക് ഇ- ദിര്‍ഹം സംവിധാനമാണ് വ്യാപകമായി ഉപയോഗിക്കുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ എട്ടുകോടി ഇടപാടുകളാണ് സര്‍ക്കാര്‍ ഇതുവഴി നടത്തിയത്. 2001 മുതലാണ് ഇ- ദിര്‍ഹം ആരംഭിച്ചത്.
സാങ്കേതികവിദ്യയുടെ വളര്‍ച്ചക്കനുസരിച്ച് ഇത് ആധുനികവത്കരിച്ചു. ഉപഭോക്താക്കള്‍ക്ക് മൊബൈല്‍ ആപ്ളിക്കേഷന്‍ വഴി റീചാര്‍ജ് ചെയ്ത് ഉപയോഗിക്കാവുന്ന ഇ- വാലറ്റ് സൗകര്യവും ഇ- ദിര്‍ഹം നല്‍കുന്നുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.