ലേബര്‍ ക്യാമ്പുകളില്‍ കവര്‍ച്ച; മൂന്നുപേര്‍ അറസ്റ്റില്‍

റാസല്‍ഖൈമ: ലേബര്‍ ക്യാമ്പുകളില്‍ നിന്ന് കവര്‍ച്ച നടത്തി വന്ന മൂന്ന് ദക്ഷിണേഷ്യക്കാരെ റാസല്‍ഖൈമ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ലേബര്‍ ക്യാമ്പുകളില്‍ മോഷണം നടന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ വലയിലായതെന്ന് റാക് പൊലീസ് കുറ്റാന്വേഷണ വിഭാഗം ഡയറക്ടര്‍ കേണല്‍ അബ്ദുല്ല അലി അല്‍ മുന്‍കിസ് പറഞ്ഞു.
പരാതികളെ തുടര്‍ന്ന് സി.ഐ.ഡി വിഭാഗം പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. ലേബര്‍ ക്യാമ്പുകളുടെ പരിസരത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കി. കടയില്‍ നിന്ന് സാധനം വാങ്ങിയ ഒരാള്‍ നല്‍കാന്‍ പണമില്ലാത്തതിനാല്‍ മൊബൈല്‍ ഫോണ്‍ ഉടമയെ ഏല്‍പിക്കുന്നത് സി.ഐ.ഡിയുടെ ശ്രദ്ധയില്‍ പെട്ടു.
ഫോണ്‍ പരിശോധിച്ചപ്പോള്‍ മോഷണം പോയതിലൊന്നാണെന്ന് മനസ്സിലായി. ഇയാളെ പിന്തുടര്‍ന്ന പൊലീസ് വീട്ടിലത്തെി അറസ്റ്റ് ചെയ്യുകയായിരുന്നു. വീട് പരിശോധിച്ചപ്പോള്‍ മൊബൈല്‍ ഫോണുകള്‍, വിദേശ കറന്‍സി, സ്വര്‍ണാഭരണങ്ങള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവ കണ്ടെടുത്തു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ മറ്റ് രണ്ട് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചു. തുടര്‍ന്ന് ഇവരെയും പിടികൂടി.
മൂവരും ചേര്‍ന്ന് 61 ലേബര്‍ ക്യാമ്പുകളില്‍ മോഷണം നടത്തിയതായി സമ്മതിച്ചു. പ്രതികളെ പബ്ളിക് പ്രോസിക്യൂഷന് കൈമാറി.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.