റൈറ്റ് സഹോദരന്‍മാരുടെ നാട്ടിലേക്ക് സൗരോര്‍ജ വിമാനം യാത്ര തിരിച്ചു

അബൂദബി: സൗരോര്‍ജം മാത്രം ഉപയോഗിച്ച് രാത്രിയും പകലും പറക്കുന്ന സോളാര്‍ ഇംപള്‍സ് രണ്ട് വിമാനം കണ്ടുപിടിച്ച റൈറ്റ് സഹോദരന്‍മാരുടെ നാട്ടിലേക്ക് യാത്ര തിരിച്ചു.
അമേരിക്കയിലെ ഒക്ലഹോമയിലെ തുള്‍സ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് റൈറ്റ് സഹോദരന്‍മാരുടെ നാടായ ഡേയ്ടണിലെ വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ചത്. ശനിയാഴ്ച ഉച്ചക്ക് ശേഷം യാത്ര തിരിച്ച വിമാനം 18 മണിക്കൂര്‍ സമയം പറന്ന ശേഷമാണ് ഡേയ്ടണിലത്തെുക.
സോളാര്‍ ഇംപള്‍സ് രണ്ടിന്‍െറ സ്ഥാപകരില്‍ ഒരാളായ ആന്ദ്ര ബോഷ്ബര്‍ഗാണ് വിമാനം പറത്തുന്നത്. റൈറ്റ് സഹോദരന്‍മാരുടെ നാടായ ഡേയ്ടണിലേക്ക് എത്താന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് ബോഷ്ബര്‍ഗ് ട്വിറ്ററിലൂടെ വ്യക്തമാക്കി. അരിസോനയില്‍ നിന്ന് മേയ് 13ന് ഒക്ലഹോമയില്‍ എത്തിയ സോളാര്‍ ഇംപള്‍സ് വിമാനം കൊടുങ്കാറ്റിനെ തുടര്‍ന്ന് യാത്ര നീട്ടിവെച്ചിരിക്കുകയായിരുന്നു. അന്തരീക്ഷം സോളാര്‍ ഇംപള്‍സിന്‍െറ പറക്കലിന് അനുയോജ്യമായതിനെ തുടര്‍ന്നാണ് ഡേയ്ടണിലേക്ക് യാത്ര തിരിച്ചത്.    മസ്ദാറിന്‍െറ സ്പോണ്‍സര്‍ഷിപ്പുള്ള സോളാര്‍ ഇംപള്‍സ് രണ്ട് വിമാനം കഴിഞ്ഞ വര്‍ഷം അബൂദബിയില്‍ നിന്നാണ് ലോക സഞ്ചാരം ആരംഭിച്ചത്. രാത്രിയും പകലും സൂര്യപ്രകാശത്തില്‍ നിന്നുള്ള ഇന്ധനം മാത്രം ഉപയോഗിച്ചാണ് പറക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.