ദുബൈ: സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ കര്‍ശന നടപടികളുമായി മുന്നോട്ടുപോകുകയാണെന്ന് ദുബൈ പൊലീസ്. ശാസ്ത്രീയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് കുറ്റവാളികളെ കണ്ടത്തൊന്‍ പൊലീസിന് സാധിച്ചിട്ടുണ്ട്. അടുത്തിടെ നിരവധി കേസുകള്‍ ഇത്തരത്തില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. സ്വദേശികളായ ഐ.ടി. വിദഗ്ധരുടെ സേവനം ഇക്കാര്യത്തില്‍ വിലമതിക്കാനാവാത്തതായിരുന്നു. സൈബര്‍ ഹാക്കിങ് മുഖേന ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നിന്ന് പണം നഷ്ടപ്പെട്ടാല്‍ ബാങ്കുകള്‍ക്ക് പരാതി നല്‍കാവുന്ന വിധം നിയമം ഭേദഗതി ചെയ്തിട്ടുണ്ടെന്നും ദുബൈ പൊലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മതാര്‍ അല്‍ മസീന പറഞ്ഞു. ദുബൈ സയന്‍റിഫിക് ആന്‍ഡ് കള്‍ചറല്‍ അസോസിയേഷനില്‍ പൊതുപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജനുവരിയില്‍ രാജ്യത്തെ ബാങ്കുകളില്‍ നിന്ന് വന്‍ തോതില്‍ ഹാക്കിങ് മുഖേന പണം കവര്‍ന്ന സംഘത്തെ പിടികൂടിയതായി അദ്ദേഹം പറഞ്ഞു. ബാങ്ക് ജീവനക്കാരും ടെലികോം കമ്പനി ജീവനക്കാരുമടക്കമുള്ള സംഘമാണ് പിടിയിലായത്. ബാങ്കുകളില്‍ നിന്ന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയാണ് തട്ടിപ്പ് നടത്തിയത്. ടെലികോം കമ്പനി ജീവനക്കാരുടെ സഹായത്തോടെ ഉപഭോക്താക്കളുടെ ഡ്യൂപ്ളിക്കേറ്റ് സിം കാര്‍ഡുകള്‍ നിര്‍മിക്കുകയാണ് ആദ്യം ചെയ്തത്. അക്കൗണ്ടുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറില്‍ സന്ദേശങ്ങള്‍ എത്തുന്നത് തടയാന്‍ ഇതിലൂടെ സാധിച്ചു. തുടര്‍ന്ന് അക്കൗണ്ടുകളില്‍ നിന്ന് വന്‍ തുക സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. നിരവധി ബാങ്കുകളില്‍ നിന്ന് ഇത്തരത്തില്‍ പണം നഷ്ടമായി. ദുബൈയില്‍ നിന്ന് മാത്രം പത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അന്വേഷണത്തിനൊടുവില്‍ ഒമ്പതുപേരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. ആറുപേരെ യു.എ.ഇയില്‍ നിന്നും മൂന്നുപേരെ വിദേശത്തുനിന്നും. നാലുപേര്‍ ബാങ്ക്, ടെലികോം കമ്പനി ഉദ്യോഗസ്ഥരായിരുന്നു.
ദുബൈയിലെ ഉപഭോക്താവിന് മാത്രം ഒന്നര ലക്ഷത്തോളം ദിര്‍ഹം നഷ്ടമായി. ഒരുതവണ 25,000 ദിര്‍ഹമാണ് അക്കൗണ്ടില്‍ നിന്ന് തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് മാറ്റപ്പെട്ടത്. നിരവധി തവണ ഇത്തരത്തില്‍ പണം കൈമാറപ്പെട്ടു. തട്ടിപ്പ് സംഘം വ്യാജ മൊബൈല്‍ സിം കാര്‍ഡ് നിര്‍മിച്ചതിനാല്‍ മൊബൈലില്‍ സന്ദേശം വന്നില്ല. മാസാവസാനം അക്കൗണ്ട് വിവരങ്ങള്‍ പരിശോധിക്കുമ്പോഴാണ് പണം നഷ്ടപ്പെട്ടതായി ഉപഭോക്താവിന് മനസ്സിലായത്. നിയമപരമായി നടന്ന കൈമാറ്റം ആയതിനാല്‍ നിസ്സഹായരാണെന്ന് ബാങ്ക് അറിയിച്ചു.
തുടര്‍ന്ന് ഉപഭോക്താവ് ദുബൈ പൊലീസിനെ സമീപിക്കുകയായിരുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ ബോധവത്കരണം അനിവാര്യമാണെന്ന് പൊലീസ് മേധാവി പറഞ്ഞു.
ദുബൈയില്‍ നടന്ന ആദ്യ സൈബര്‍ കുറ്റകൃത്യവും അദ്ദേഹം വിശദീകരിച്ചു. ഇന്‍റര്‍നെറ്റ് കഫേകള്‍ പ്രചാരത്തിലായി വരുന്ന കാലമായിരുന്നു അത്. പെട്രോള്‍ കമ്പനിയില്‍ ജോലി ചെയ്തിരുന്ന സ്വദേശിയായ ഐ.ടി വിദഗ്ധന്‍ ഇന്‍റര്‍നെറ്റ് കഫേകള്‍ സന്ദര്‍ശിച്ച് ഇ-മെയില്‍ ഹാക്ക് ചെയ്ത് പെണ്‍കുട്ടികളുടെയും മറ്റും സ്വകാര്യ വിവരങ്ങളും ഫോട്ടോകളും ചോര്‍ത്തി. ഈ ഫോട്ടോകള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടു. ആദ്യമായാണ് ഇത്തരമൊരു കേസെന്നതിനാല്‍ എങ്ങനെ നേരിടണമെന്ന് നിശ്ചയമില്ലായിരുന്നു.
സര്‍വകലാശാല വിദ്യാര്‍ഥികളെ സമീപിച്ച് കമ്പ്യൂട്ടറില്‍ പരിചയമുള്ളവരെ ചൂണ്ടിക്കാട്ടാന്‍ ആവശ്യപ്പെട്ടു. വിദഗ്ധനായ ഒരാളെ കണ്ടത്തെുകയും ഇയാളുടെ സേവനത്തോടെ കുറ്റവാളിയെ കണ്ടത്തെുകയും ചെയ്തു. വിദ്യാര്‍ഥിയെ പഠന ശേഷം ദുബൈ പൊലീസില്‍ നിയമിക്കുകയും ചെയ്തു. ഇപ്പോള്‍ പൊലീസിന്‍െറ സൈബര്‍ കുറ്റകൃത്യ വിഭാഗത്തില്‍ ജോലി ചെയ്യുന്ന 99 ശതമാനം പേരും സ്വദേശികളാണ്.
കഴിഞ്ഞവര്‍ഷം 1011 സൈബര്‍ കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു. 40.5 ദശലക്ഷം ദിര്‍ഹത്തിന്‍െറ നഷ്ടമാണുണ്ടായത്. 2014ല്‍ 745 കേസുകളിലൂടെ 27.9 ദശലക്ഷം ദിര്‍ഹത്തിന്‍െറയും 2013ല്‍ 352 കേസുകളിലൂടെ 13.1 ദശലക്ഷം ദിര്‍ഹത്തിന്‍െറയും നഷ്ടമുണ്ടായതായി അദ്ദേഹം വെളിപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.