ഐ.ബി.എസ് ലീഗില്‍ മത്സരം മുറുകുന്നു

ദുബൈ:11ാ മത് ബെറിഹില്‍സ് ഇന്ത്യന്‍ ബാസ്കറ്റ്ബാള്‍ ലീഗ് മത്സരങ്ങള്‍ നാലാഴ്ച്ച പിന്നിടുമ്പോള്‍ വനിതാവിഭാഗത്തില്‍ ഡി.പി.എസ് ഷാര്‍ജയും ഏണെസ്റ്റ് ഈഗില്‍സും വിജയം കരസ്ഥമാക്കി. ഡി.പി.എസ് ഷാര്‍ജ ദുബൈ വാരിയേഴ്സിനെ 43-41 എന്ന സ്കോറിനും ഏണസ്റ്റ് ഈഗിള്‍സ് 56-25ന് ഡി.പി.എസ് ദുബൈയിയേയുമാണ് പരാജയപ്പെടുത്തിയത്. ഡി.പി.എസ് ഷാര്‍ജക്കുവേണ്ടി തിയുതിക 14 പോയന്‍റും വേദിക 11 പോയന്‍റും നേടിയപ്പോള്‍ ദുബൈ വാരിയേഴ്സിനു വേണ്ടി റോഷ്നി രവീന്ദ്രനും ക്ളാരിസ ക്രസ്റ്റോയും 14 പോയന്‍റുകള്‍ വീതം നേടി. ഏണസ്റ്റ് ഈഗിള്‍സിലെ നീതു മരിയ അബ്രഹാം 22 പോയന്‍റ് നേടി ടോപ് സ്കോററായപ്പോള്‍ മെഹര്‍ മജീദ് 15 പോയന്‍റ് നേടി കൊണ്ട് ഡി.പി.എസ് ദുബൈയുടെ ടോപ്പ് സ്കോററായി.
പുരുഷവിഭാഗത്തില്‍ ഇമ്പീരിയല്‍ നൈറ്റ്സ് 72-56 നു ഹൂപ്പേര്‍സിനെയും ഹസ്റ്റലേര്‍സ് ദുബൈ 62-48ന് സിറ്റി ഫൈവ്സിനേയും തോല്‍പ്പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.