ദുബൈ: ഇസ്ലാമിനെക്കുറിച്ച് ലോക വ്യാപകമായുള്ള തെറ്റിദ്ധാരണകള്‍ മാറ്റാന്‍ മുസ്ലിംകള്‍ ശ്രമം നടത്തണമെന്ന് സൗദി രാജകുമാരി അമീറ അല്‍ തവീല്‍ പറഞ്ഞു. ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നടക്കുന്ന അറബ് മീഡിയ ഫോറത്തിന്‍െറ അവസാന ദിനം സദസ്സിനെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍. ‘അല്ലാഹു അക്ബര്‍’ എന്നത് ഇസ്ലാമിലെ ഏറ്റവും ശക്തമായ പ്രയോഗങ്ങളിലൊന്നാണ്. എന്നാല്‍ ഇപ്പോള്‍ അത് തീവ്രവാദികള്‍ തട്ടിയെടുത്തിരിക്കുകയാണ്. മതത്തെ തെറ്റായി വ്യാഖ്യാനിക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇസ്ലാമിനെയും മുസ്ലിംകളെയും കുറിച്ച് 2015 മേയ്ക്കും 2016 മേയ്ക്കും ഇടയില്‍ ഇസ്ലാമിനെയും മുസ്ലിംകളെയും കുറിച്ച് 7.3 കോടി തിരച്ചിലുകളാണ് ട്വിറ്ററിലുണ്ടായത്. ഇസ്ലാമിനെ മനസ്സിലാക്കാന്‍ ആളുകള്‍ വളരെയധികം താല്‍പര്യം പ്രകടിപ്പിക്കുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. എന്നാല്‍ ഇവര്‍ക്കാവശ്യമായ വിവരങ്ങള്‍ ഇന്‍റര്‍നെറ്റില്‍ നിന്ന് ലഭിക്കുന്നില്ല. അറബ് ലോകത്ത് 280 ദശലക്ഷം സാമൂഹിക മാധ്യമ അക്കൗണ്ടുകളുണ്ട്. എല്ലാവരും ഇസ്ലാമിനെക്കുറിച്ച് നല്ല കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ കാര്യമായ മാറ്റം വരുത്താന്‍ കഴിയുമെന്ന് അവര്‍ പറഞ്ഞു.
യു.എ.ഇ സന്തോഷകാര്യ മന്ത്രി ഉഹൂദ് ബിന്‍ത് ഖല്‍ഫാന്‍ അല്‍ റൂമിയും അറബ് മീഡിയ ഫോറത്തില്‍ സംസാരിച്ചു. മന്ത്രിസ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായാണ് അവര്‍ പൊതുസമൂഹത്തെ അഭിസംബോധന ചെയ്യുന്നത്. സര്‍ക്കാറും പൊതുജനങ്ങളും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമേ രാജ്യത്ത് സന്തോഷം ഉറപ്പുവരുത്താനാകൂവെന്ന് അവര്‍ പറഞ്ഞു. എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും ഹാപ്പിനസ് മജ്ലിസുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഓരോ വകുപ്പുകളിലെയും ജീവനക്കാരുടെ സന്തോഷം ഉറപ്പുവരുത്തേണ്ടത് ഹാപ്പിനസ് കൗണ്‍സിലുകളാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
രണ്ടുദിവസം നീണ്ട അറബ് മീഡിയ ഫോറം ബുധനാഴ്ച സമാപിച്ചു. വിവിധ അവാര്‍ഡുകള്‍ യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.