അബൂദബി: തലസ്ഥാന എമിറേറ്റിലെ വിമാനത്താവളങ്ങളുടെ ചുമതലയുള്ള അബൂദബി എയര്‍പോര്‍ട്ട്സ് പത്താം വാര്‍ഷികം ആഘോഷിക്കുന്നു. 2006 മാര്‍ച്ചില്‍ സ്ഥാപിക്കപ്പെട്ട കമ്പനി ഇതിനകം ലോകത്തെ വ്യോമയാന മേഖലയിലെ നിര്‍ണായക സാന്നിധ്യം ആയി മാറിക്കഴിഞ്ഞിട്ടുണ്ട്. പത്ത് വര്‍ഷത്തിനിടയില്‍ 2000 കോടി ദിര്‍ഹത്തിന്‍െറ നിക്ഷേപമാണ് സ്ഥാപനം നടത്തിയതെന്ന് പത്താം വാര്‍ഷികത്തിന്‍െറ ഭാഗമായി തിങ്കളാഴ്ച പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ അബൂദബി എയര്‍പോര്‍ട്ട്സ് കമ്പനി അറിയിച്ചു.
അബൂദബി വിമാനത്താവളത്തിലെ മിഡ്ഫീല്‍ഡ് ടെര്‍മിനലിന്‍െറ നിര്‍മാണം പുരോഗമിക്കുകയാണ്. ഇത് പുര്‍ത്തിയാകുന്നതോടെ വിമാനത്താവളത്തില്‍ കൈകാര്യം ചെയ്യാവുന്ന യാത്രികരുടെ എണ്ണം 45 ദശലക്ഷം ആയി ഉയരും. 2010 ല്‍ സ്വദേശി ജീവനക്കാര്‍ 25 ശതമാനമായിരുന്നുവെങ്കില്‍ 2015ല്‍ 50 ശതമാനമായി ഉയര്‍ന്നു. എക്സിക്യൂട്ടീവ്, മാനേജ്മെന്‍റ് തസ്തികകളില്‍ 82 ശതമാനവും സ്വദേശികളാണ്. അബൂദബി, അല്‍ ബത്തീന്‍, അല്‍ഐന്‍ വിമാനത്താവളങ്ങളുടെയും സര്‍ ബനിയാസ്, ഡെല്‍മ ദ്വീപുകളിലെ വിമാനത്താവളങ്ങളുടെയും ചുമതല അബൂദബി എയര്‍പോര്‍ട്ട്സിനാണ്. 2006ല്‍ അബൂദബി എയര്‍പോര്‍ട്ട്സ് സ്ഥാപിതമായ ശേഷം വ്യോമയാന മേഖലയില്‍ തലസ്ഥാന എമിറേറ്റ് നിരവധി നേട്ടങ്ങളാണ് കൊയ്തത്. ലോകത്തിലെ തന്നെ പ്രമുഖ വിമാനത്താവളങ്ങളിലൊന്നായി അബൂദബി മാറി. 2007ലാണ് വ്യോമയാന വകുപ്പിലെ ജീവനക്കാരും സ്വത്തുക്കളും അബൂദബി എയര്‍പോര്‍ട്ട്സ് കമ്പനിയിലേക്ക് മാറ്റിയത്.
ആദ്യ ഘട്ടത്തില്‍ അബൂദബി, അല്‍ഐന്‍ വിമാനത്താവളങ്ങളുടെ ചുമതല മാത്രമാണുണ്ടായിരുന്നതെങ്കില്‍ 2008ല്‍ അല്‍ ബത്തീന്‍, ഡെല്‍മ, സര്‍ ബനിയാസ് എന്നീ വിമാനത്താവളങ്ങളുടെ ഉത്തരവാദിത്തവും അബൂദബി എയര്‍പോര്‍ട്ട്സിന് കൈമാറി. 2009ല്‍ ഇത്തിഹാദിന്‍െറ ആസ്ഥാനമായ മൂന്നാം ടെര്‍മിനല്‍ തുറന്നുകൊടുക്കുകയും ഗള്‍ഫ് സെന്‍റര്‍ ഫോര്‍ ഏവിയേഷന്‍ സ്റ്റഡീസ് (ജി.സി.എസ്) സ്ഥാപിക്കുകയും ചെയ്തു. 2010 ആഗസ്റ്റില്‍ അബൂദബി വിമാനത്താവളത്തിന്‍െറ ചരിത്രത്തില്‍ ആദ്യമായി ഒരു മാസം പത്ത് ലക്ഷം യാത്രികരത്തെി എന്ന റെക്കോഡ് കരസ്ഥമാക്കാന്‍ സാധിച്ചു. 2011ല്‍ അബൂദബി വിമാനത്താവളത്തില്‍ പുതിയ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനം ആരംഭിക്കുകയും 2012ല്‍ ആദ്യത്തെ അബൂദബി എയര്‍ എക്സ്പോ സംഘടിപ്പിക്കുകയും ചെയ്തു. 2013ല്‍ അബൂദബി വിമാനത്താവളത്തില്‍ പുതിയ ആഗമന ഹാളും 2014ല്‍ അമേരിക്കന്‍ കസ്റ്റംസ് ക്ളിയറന്‍സും ആരംഭിച്ചു. തെക്കുഭാഗത്തെ റണ്‍വേ നവീകരണം പൂര്‍ത്തിയാക്കുകയും ആദ്യത്തെ എ 380 വിമാനം പറന്നുയരുകയും ചെയ്തു. 2015ല്‍ മൊത്തം യാത്രികരുടെ എണ്ണം 23.2 ദശലക്ഷമാണ്. അബൂദബി ഡ്യൂട്ടി ഫ്രീയിലെ വ്യാപാരം 150 കോടി ദിര്‍ഹം കവിയുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.