അബൂദബി: യേശുക്രിസ്തുവിന്‍െറ അന്ത്യ അത്താഴത്തിന്‍െറയും വി. കുര്‍ബാന സ്ഥാപനത്തിന്‍െറയും സ്മരണകള്‍ പുതുക്കി രാജ്യമെങ്ങും ക്രൈസ്തവ സമൂഹം പെസഹ ആചരിച്ചു. കുരിശുമരണത്തിനു ഏല്‍പ്പപിച്ചു കൊടുക്കപ്പെടുന്നതിനു മുമ്പ്് ശിഷ്യന്‍മാരോടൊപ്പം യേശു പെസഹാ അപ്പം ഭക്ഷിച്ചതിനെ അനുസ്മരിച്ച് കൂട്ടായ്മയുടേയും പങ്കുവെയ്ക്കപ്പെടലിന്‍്റേയും അനുഭവമായാണ് പെസഹ വ്യാഴം ആചരണം നടന്നത്.
അബൂദബിയിലെയും മുസഫയിലെയും വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ക്കൊപ്പം അപ്പം മുറിക്കല്‍, കാല്‍കഴുകല്‍ ശുശ്രൂഷകള്‍ നടന്നു. മലയാളി സമൂഹത്തോടൊപ്പം വിവിധ രാജ്യക്കാരായ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
അബൂദബി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടന്ന പെസഹാ ശുശ്രൂഷയിലും, വചനിപ്പു പെരുന്നാളിലും ആയിരങ്ങള്‍ പങ്കെടുത്തു.
യേശുക്രിസ്തുവിന്‍െറ ജനനം കന്യാമറിയത്തെ ഗബ്രിയേല്‍ മാലാഖ അറിയിക്കുന്നതിന്‍െറ ഓര്‍മ പുതുക്കുന്ന വചനിപ്പു പെരുന്നാളും സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ആചരിച്ചു. ശുശ്രുഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സുല്‍ത്താന്‍ ബത്തേരി ഭദ്രാസന മെത്രാപ്പോലീത്താ ഡോ. എബ്രഹാം മാര്‍ എപ്പിഫാനിയോസ് മുഖ്യ കാര്‍മികത്വവും ഇടവക വികാരി, ഫാ.മത്തായി മാറാച്ചേരില്‍, അസി. വികാരി ഫാ.ഷാജന്‍ വര്‍ഗ്ഗീസ് എന്നിവര്‍ സഹകാര്‍മികത്വവും വഹിച്ചു. കത്തിഡ്രല്‍ ട്രസ്റ്റി എബ്രഹാം ജോസഫ്, സെക്രട്ടറി എം.വി.കോശി, മാനേജിംഗ് കമ്മറ്റി അംഗങ്ങള്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേത്യത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.