മരിച്ച യാത്രക്കാരുടെ പട്ടിക ഫൈ്ളദുബൈ പുറത്തുവിട്ടു;  ബ്ളാക്ക് ബോക്സ് പരിശോധന തുടരുന്നു

ദുബൈ: റഷ്യയിലെ റോസ്തോവ് ഓണ്‍ഡോണിലുണ്ടായ അപകടത്തില്‍ മരിച്ച യാത്രക്കാരുടെ പട്ടിക ഫൈ്ളദുബൈ കമ്പനി ഒൗദ്യോഗികമായി പുറത്തുവിട്ടു. ബന്ധുക്കളില്‍ നിന്ന് അനുമതി വാങ്ങിയ ശേഷമാണ് പേരുകള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. എന്നാല്‍ റഷ്യന്‍ അധികൃതര്‍ അപകടമുണ്ടായ അന്നുതന്നെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. 
അതേസമയം, വിമാനത്തിന്‍െറ ബ്ളാക്ക്ബോക്സ് പരിശോധന മോസ്കോയില്‍ തുടരുകയാണ്. ഫൈറ്റ് ഡാറ്റ റെക്കോഡര്‍, കോക്പിറ്റ് വോയിസ് റെക്കോഡര്‍ എന്നിവയില്‍ നിന്നുള്ള വിവരങ്ങള്‍ പകര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് യു.എ.ഇ ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. 
വിമാനത്തിന്‍െറ അവശിഷ്ടങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. അന്വേഷണ സംഘം ഈ അവശിഷ്ടങ്ങളും പരിശോധിച്ചുവരികയാണ്. റഷ്യന്‍, യു.എ.ഇ അധികൃതര്‍ക്ക് പുറമെ ബോയിങ് കമ്പനി അധികൃതരും പരിശോധനയുമായി സഹകരിക്കുന്നുണ്ട്. 
അതിനിടെ, അപകടത്തിന്‍െറ പുതിയ വിഡിയോ എന്ന പേരില്‍ ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടു. 
കുത്തനെ താഴേക്ക് വീണ് തകരുന്ന വിമാനത്തിന്‍െറ ദൃശ്യങ്ങളാണ് ഇതിലുള്ളത്. വിഡിയോയുടെ ആധികാരികത തെളിയിക്കപ്പെട്ടിട്ടില്ല. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.