ബിദിയ്യ പള്ളിക്ക് സമീപം  വേലി നിര്‍മാണം തുടങ്ങി

ഷാര്‍ജ: യു.എ.ഇയിലെ ഏറ്റവും പഴക്കം ചെന്ന ഫുജൈറ അല്‍ ബിദിയ്യ പള്ളിക്ക് സമീപത്തെ റോഡില്‍ സംരക്ഷണ വേലിയുടെ നിര്‍മാണം തുടങ്ങി. ഫുജൈറ നഗരസഭയാണ് വേലി നിര്‍മിക്കുന്നത്. 
ദിനംപ്രതി നിരവധി സന്ദര്‍ശകരത്തെുന്ന മേഖലയില്‍ റോഡപകടങ്ങള്‍ കുറക്കുന്നതിന്‍െറ ഭാഗമായിട്ടാണിത്. 
ജോലികള്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ട്. റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ നിരവധി പേര്‍ ഇവിടെ അപകടത്തില്‍പ്പെടാറുണ്ട്. ഇത് ഒഴിവാക്കുന്നതിനാണ് വേലി കെട്ടുന്നത്. 
ബിദിയ്യ പള്ളിക്ക് സമീപം വാഹനങ്ങള്‍ നിറുത്താനുള്ള സൗകര്യങ്ങളും കൂട്ടിയിട്ടുണ്ട്. അവധി ദിവസങ്ങളില്‍ ഇവിടെ സന്ദര്‍ശകര്‍ നിറയും. എല്ലാത്ത ദിവസങ്ങളില്‍ സ്കൂള്‍, കോളജ് വിദ്യാര്‍ഥികളും വിദേശ വിനോദ സഞ്ചാരികളുമത്തെും.പ്രദേശത്തെ റോഡുകളുടെ വികസനം പൂര്‍ത്തിയായതോടെ ഗതാഗത തടസങ്ങള്‍ നീങ്ങിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.