ദുബൈ: അപകടത്തില്‍പെട്ട ഫൈ്ളദുബൈ വിമാനം പറത്തിയത് സൈപ്രസ്, സ്പെയിന്‍ സ്വദേശികളായ പൈലറ്റുമാര്‍. സൈപ്രസ് സ്വദേശി അരിസ്റ്റോസ് സോക്രട്ടോസ് ആയിരുന്നു മുഖ്യ പൈലറ്റ്. റോസ്തോവിലേക്കുള്ള ആദ്യയാത്രയായിരുന്നു. സൈപ്രസിലെ ലിമസോള്‍ സ്വദേശിയാണ് 35കാരനായ ഇദ്ദേഹം. നേരത്തെ സൈപ്രസ് ആസ്ഥാനമായ ഹീലിയോസ് എയര്‍വേയ്സിലെ പൈലറ്റായിരുന്നു. 2005 ആഗസ്റ്റില്‍ 121 പേരുടെ മരണത്തിനിടയാക്കിയ അപകടത്തെ തുടര്‍ന്ന് ഹീലിയോസ് എയര്‍വേയ്സ് പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. അടുത്തിടെ വിവാഹിതനായ അരിസ്റ്റോസിന്‍െറ ഭാര്യ ഗര്‍ഭിണിയാണ്.
സ്പെയിന്‍ സ്വദേശിയായ അലജാന്‍ട്രോ അലാവ ക്രൂസായിരുന്നു സഹപൈലറ്റ്. സ്പെയിനിലെ ബിന്‍റര്‍, നായ്സ എയര്‍ലൈനുകളില്‍ ജോലി ചെയ്തിട്ടുള്ള ഇദ്ദേഹം 2014ലാണ് ഫൈ്ളദുബൈയില്‍ ചേര്‍ന്നത്. ഇരുവരുടെയും സാമൂഹിക മാധ്യമ പേജുകളില്‍ അനുശോചന സന്ദേശങ്ങള്‍ നിറയുകയാണ്. കര്‍ബലോ കാരോ ജാവിയര്‍ അലജാന്‍ഡ്രോ, യാഡ്രസ് മാക്സിം, കോണ്‍ഫൈറ്റ് അലക്സ് ഡൊമിനിക് യോറാം, ഡെലാക്രുസ് ലോറ പാട്രിഷ്യ, നാസിര്‍ദിനോവ സുല്‍ദുസ് എന്നിവരാണ് കൊല്ലപ്പെട്ട വിമാന ജോലിക്കാര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.