സഹപ്രവര്‍ത്തകരെ നഷ്ടപ്പെട്ട ദുഃഖത്തില്‍  മലയാളി എയര്‍ഹോസ്റ്റസ്

ദുബൈ: വിമാനാപകടത്തില്‍ സഹപ്രവര്‍ത്തകരെ നഷ്ടമായത് ഇപ്പോഴും വിശ്വസിക്കാനാവാതെ ഫൈ്ളദുബൈയിലെ മലയാളി എയര്‍ഹോസ്റ്റസ് ജിലു ജോസഫ്. അപകടം സംഭവിച്ച റൂട്ടില്‍ ജിലു പല തവണ പറന്നിട്ടുണ്ട്. ഈ വിമാനം അപകടത്തില്‍പെട്ടുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ജിലു കേട്ടത്. ദിവസങ്ങള്‍ക്ക് മുമ്പ് ഇവരില്‍ ചിലര്‍ക്കൊപ്പം ഒന്നിച്ച് ജോലി ചെയ്തതിന്‍െറ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ജിലു ജോസഫ് ഫേസ്ബുക് പേജിലൂടെ.  
ജിലുവിന്‍െറ ഫേസ്ബുക് കുറിപ്പില്‍ നിന്ന്: ഫൈ്ളദുബൈ വിമാനത്തിന് സംഭവിച്ച അപകടം അറിഞ്ഞ് എന്നെ വിളിച്ച, മെസേജ് വഴിയും ഫേസ്ബുക് വഴിയും എന്നെ തിരക്കിയ എല്ലാവര്‍ക്കും നന്ദി. ജീവനോടെ ഞാന്‍ ഉണ്ടെങ്കിലും വളരെ അടുത്തറിയാവുന്ന അഞ്ചുപേരെയാണ് നഷ്ടപ്പെട്ടത്. ആ ഞെട്ടലില്‍നിന്ന് രക്ഷപ്പെടാന്‍ ഒരു ദിവസമെന്നല്ല ഒരു ജന്മം മുഴുവന്‍ ഒരുപക്ഷേ എടുത്തെന്നുവരും.
ഏറ്റവുമടുത്ത കൂട്ടുകാര്‍ പലരും ഫൈ്ളറ്റില്‍ കയറുമ്പോള്‍ പേടിയുള്ളവരാണ്. അതിനെക്കുറിച്ച് ഞാന്‍ പറഞ്ഞ് കളിയാക്കാറുമുണ്ട്. ആറു വര്‍ഷത്തെ ആകാശജീവിതത്തിനിടയില്‍ ഒരുപാട് അനുഭവങ്ങളും കഥകളും അറിഞ്ഞിട്ടും അതിലൂടെ കടന്നുപോയിട്ടുമുണ്ട്. പക്ഷെ ഇനി എന്നും ഓരോ ലാന്‍റിങ്ങിലും എന്‍െറ നെഞ്ചൊന്ന് പിടയും. ഭയം കൊണ്ടല്ല. കഴിഞ്ഞ ആഴ്ച പോലും എന്നോട് ചിരിച്ചോണ്ട് സംസാരിച്ച എന്‍െറ പ്രിയപ്പെട്ട സുഹൃത്തുക്കളെ ഓര്‍ത്ത്.
ഫൈ്ളദുബൈ ദിവസവും ആള്‍ബലം കൊണ്ട് വളരുന്ന ഒരു കുടുംബമാണ്. ആദ്യ കാലങ്ങളില്‍ എല്ലാവര്‍ക്കും പരസ്പരം അറിയാമായിരുന്നു. പിന്നെ പിന്നെ ഒരുപാട് പുതിയ ആളുകള്‍ വന്നു. തമ്മില്‍ പരസ്പരം അറിയാത്ത ഒരുപാട് പേരുണ്ട് ഇപ്പോള്‍.
എങ്കിലും ദുരന്തം സംഭവിച്ച ഈ ഫൈ്ളറ്റില്‍, ഒരുമിച്ച് പറന്നപ്പോഴെല്ലാം ഒരുപാട് തമാശകള്‍ പറഞ്ഞ് ചിരിച്ച, ഒരുപാട് വിശേഷങ്ങള്‍ പങ്കുവച്ച പ്രിയപ്പെട്ട ലോറ, അതിലേറെ പ്രിയപ്പെട്ട മാക്സിം. ഇങ്ങനെയൊന്ന് സംഭവിച്ചെന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. എപ്പോഴും ചിരിക്കുന്ന, ഏതു മനുഷ്യനെയും ഒരു മടിയും കൂടാതെ എപ്പോഴും സഹായിക്കുന്ന ഒരുപാട് സൗന്ദര്യമുള്ള മനസ്സോടെ അവര്‍ പോയി. ജീവിതം ഒരു വല്ലാത്ത ട്വിസ്റ്റോടുകൂടിയ നാടകം തന്നെ. കണ്ടിരിക്കുന്നവരെ കരച്ചിലില്‍ നിന്നും മരവിപ്പിലേക്ക് എത്തിക്കുന്ന തമ്പുരാനേ, ഇതിന്‍െറ സംവിധാനം വല്ലാത്ത ഒന്നുതന്നെ. ഒരാഴ്ച മുമ്പ് ലോറയുടെ കൂടെ പറന്നപ്പോ സമയം പോക്കിനുവേണ്ടി ഞാന്‍ കുറേ സ്പാനിഷ് വാക്കുകള്‍ പഠിച്ചിരുന്നു. അക്കൂട്ടത്തില്‍ ഒന്നാണ് Te echo de menos.. ഇന്നത് നിനക്ക് വേണ്ടിത്തന്നെ പറയേണ്ടി വന്നല്ളോ കൂട്ടുകാരീ.. We will miss you guys and you will be remembered forever. You are never gone, you will live among us in our hearts..

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.