അബൂദബി: തെക്കന്‍ റഷ്യയിലെ റോസ്തോവ് ഓണ്‍ ഡോണില്‍ ഇറങ്ങുന്നതിനിടെ ഫൈ്ള ദുബൈ വിമാനം തകര്‍ന്നുവീണ 62 പേര്‍ മരിച്ച സംഭവത്തില്‍ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍, യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എന്നിവര്‍ അനുശോചിച്ചു.
റഷ്യന്‍ പ്രസിഡന്‍റ് വ്ളാദിമീര്‍ പുടിനെ പ്രസിഡന്‍റ് ശൈഖ് ഖലീഫ അനുശോചനം അറിയിച്ചു. ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ വേദനയില്‍ പങ്കുചേരുന്നതായും യു.എ.ഇ നേതാക്കള്‍ അനുശോചന സന്ദേശത്തില്‍ വ്യക്തമാക്കി. ശൈഖ് ഖലീഫയും ശൈഖ് മുഹമ്മദ് ബിന്‍ റാശിദും ശൈഖ് മുഹമ്മദ് ബിന്‍ സായിദും റഷ്യന്‍ പ്രസിഡന്‍റ് പുടിന് അനുശോചന സന്ദേശങ്ങള്‍ അയക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.