സ്കൂളുകള്‍ക്ക്് ഇന്ന് അവധി; കേരള,  സി.ബിഎസ്.ഇ പരീക്ഷകള്‍ നടക്കും

അബൂദബി: കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ രാജ്യത്തെ മുഴുവന്‍ സ്കൂളുകള്‍ക്കും വ്യാഴാഴ്ച അവധിയായിരിക്കും. മുഴുവന്‍ സര്‍ക്കാര്‍- സ്വകാര്യ സ്കൂളുകള്‍ക്കും അവധി ബാധകമാണെന്ന് വിദ്യാഭ്യാസ മന്ത്രി ഹുസൈന്‍ ബിന്‍ ഇബ്രാഹിം അല്‍ ഹമ്മാദി അറിയിച്ചു. അബൂദബിയില്‍ ബുധനാഴ്ചയും സ്കൂളുകള്‍ക്ക് അവധിയായിരുന്നു. അബൂദബിയിലെ വിദ്യാര്‍ഥികള്‍ക്ക് തുടര്‍ച്ചയായി നാല് ദിവസമാണ് ഇതോടെ അവധി ലഭിക്കുക. അതേസമയം, ദുബൈയില്‍ ബുധനാഴ്ച സ്കൂളുകള്‍ പ്രവര്‍ത്തിച്ചുവെങ്കിലും പലയിടത്തും കുട്ടികളെ നേരത്തേ തന്നെ വിട്ടു. പല സ്കൂളുകളും രക്ഷകര്‍ത്താക്കളോട് നേരിട്ടത്തെി കുട്ടികളെ നേരത്തേ കൊണ്ടുപോകാനും നിര്‍ദേശിച്ചിരുന്നു. 
 വ്യാഴാഴ്ച സ്കൂളുകള്‍ക്ക് അവധി നല്‍കിയിട്ടുണ്ടെങ്കിലും ഇന്ത്യന്‍ ബോര്‍ഡുകളുടെ പൊതു പരീക്ഷകള്‍ നടക്കും. കേരള സിലബസ് എസ്.എസ്.എല്‍.സി, പ്ളസ് ടു എന്നിവയും സി.ബി.എസ്.ഇ ബോര്‍ഡ് പരീക്ഷകളുമാണ് നടക്കുക. കേരള എസ്.എസ്.എല്‍.സി, പ്ളസ് വണ്‍, പ്ളസ് ടു പരീക്ഷകള്‍ ബുധനാഴ്ചയാണ് തുടങ്ങിയത്. യു.എ.ഇയില്‍ 500ലധികം കുട്ടികളാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴൂതുന്നത്. ബോര്‍ഡ് പരീക്ഷകള്‍ നടക്കുമെങ്കിലും സ്കൂളുകളിലെ വാര്‍ഷിക പരീക്ഷകള്‍ വ്യാഴാഴ്ച നടക്കില്ളെന്ന് മോഡല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. വി.വി അബ്ദുല്‍ഖാദര്‍ പറഞ്ഞു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.