അബൂദബി: ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില സ്ഥിരത കൈവരിച്ച പശ്ചാത്തലത്തില്‍ യു.എ.ഇയില്‍ പെട്രോളിന്‍െറ ചില്ലറവില്‍പന വിലയില്‍ ജൂലൈ ഒന്നു മുതല്‍ നേരിയ വര്‍ധന വരുത്താന്‍ തീരുമാനം. ഇപ്പോള്‍ ലിറ്ററിന് 1.75 ദിര്‍ഹം വിലയുള്ള സ്പെഷല്‍ ഗ്രേഡ് പെട്രോളിന് (95 ഒക്ടേന്‍) 1.14 ശതമാനം വില വര്‍ധിച്ച് 1.77 ദിര്‍ഹമാകും. സൂപ്പര്‍ ഗ്രേഡ് പെട്രോളിന് (98 ഒക്ടേന്‍) 1.07 ശതമാനം വില വര്‍ധിച്ച് ലിറ്ററിന് 1.88 ദിര്‍ഹമാകും. നിലവില്‍ 1.86 ദിര്‍ഹമാണ്് വില.
രാജ്യത്ത് ഏറ്റവും വിലക്കുറവുള്ള പെട്രോളായ ഇപ്ളസ് ഗ്യാസോലിന്‍െറ (91 ഒക്ടേന്‍) വില ലിറ്ററിന് 1.68 ദിര്‍ഹമില്‍നിന്ന് 1.85 ദിര്‍ഹമായി ഉയരും. 1.7 ശതമാനമാണ് വര്‍ധന. ഡീസല്‍വിലയില്‍ നാലര ശതമാനം വര്‍ധനയുണ്ട്. നിലവിലെ 1.77 ദിര്‍ഹം എന്ന വില 1.85 ആയി ഉയരും.
കഴിഞ്ഞ 30 ദിവസമായി ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 49 ഡോളര്‍ എന്ന നിരക്കില്‍ സ്ഥിരതയിലാണ്. 2016 ജനുവരിയില്‍ ബാരലിന് 26 ഡോളര്‍ എന്ന നിലയിലത്തെി എണ്ണവില 13 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലത്തെിയിരുന്നു.
2015 ആഗസ്റ്റ് ഒന്ന് മുതലാണ് പെട്രോള്‍, ഡീസല്‍ സബ്സിഡി ഊര്‍ജമന്ത്രാലയം എടുത്തുകളഞ്ഞത്. തുടര്‍ന്ന് ഓരോ മാസവും 28ന് അന്താരാഷ്ട്ര വിപണിക്കനുസരിച്ച് വില നിര്‍ണയിച്ചുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.