നിര്‍മാണ സ്ഥലത്ത് തീപിടിത്തം; ആളപായമില്ല

ദുബൈ: ശൈഖ് സായിദ് റോഡരികിലെ നിര്‍മാണ സ്ഥലത്ത് തിങ്കളാഴ്ച രാവിലെ തീപിടിത്തം. എഫ്.ജി.ബി മെട്രോ സ്റ്റേഷന് സമീപം നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍െറ മേല്‍ക്കൂരക്കാണ് തീപിടിച്ചത്. 
സംഭവം നടന്നയുടന്‍ തൊഴിലാളികളെ സ്ഥലത്തുനിന്ന് മാറ്റിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ആര്‍ക്കും പരിക്കില്ല. ഉടന്‍ സ്ഥലത്തത്തെിയ സിവില്‍ ഡിഫന്‍സ് 40 മിനിറ്റിനകം തീയണച്ചു. ഇവിടെ നിന്ന് ഉയര്‍ന്ന കറുത്ത പുക വളരെ ദൂരേക്ക് കാണാമായിരുന്നു. ഇതേ തുടര്‍ന്ന് ശൈഖ് സായിദ് റോഡിലൂടെയുള്ള ഗതാഗതം മന്ദഗതിയിലായി. 12.45ഓടെയാണ് സാധാരണ നില പുനഃസ്ഥാപിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.