ദുബൈ: മലബാറിന്‍െറ രുചിപ്പെരുമ ലോകമെങ്ങും എത്തിക്കുന്ന ഫേസ് ബുക് കൂട്ടായ്മയായ ‘മലബാര്‍ അടുക്കള’യുടെ പുതിയ സംരംഭങ്ങള്‍ക്ക് ദുബൈയില്‍ തുടക്കം കുറിച്ചു. പെരുന്നാള്‍ നിലാവ്, പാചക മാസിക, എഫ്.ബി ഗ്രൂപ്പില്‍ പാചക വീഡിയോ പരിപാടി എന്നിവയാണിവ. ദുബൈയില്‍ ഇഫ്താര്‍ വിരുന്നിനോടനുബന്ധിച്ചു നടന്ന ചടങ്ങില്‍ യു.എ.ഇയിലെ സാംസ്കാരിക, ബിസിനസ് ,മാധ്യമ രംഗത്തെ നിരവധി പ്രമുഖരും ‘മലബാര്‍ അടുക്കള’ കുടുംബാംഗങ്ങളും പങ്കെടുത്തു.
ഈദിനോടനുബന്ധിച്ച് മലബാര്‍ അടുക്കള സംഘടിപ്പിക്കുന്ന 'പെരുന്നാള്‍ നിലാവിന്‍െറ' ബ്രോഷര്‍ പ്രകാശനം മലബാര്‍ ഗോള്‍ഡ് കോര്‍പറേറ്റ് ഡയറക്ടര്‍ എ.കെ.ഫൈസല്‍, എ.എ.കെ.ഗൂപ്പ് എം.ഡി.മുസ്തഫക്ക് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ പ്രവാസി ഭാരതീയം പുരസ്കാരം ജേതാവ് അഷറഫ് താമരശ്ശേരി,ഷഫീഖ് ബദര്‍ അല്‍ സമ, ഷഹീര്‍ നരിക്കുനി, യൂനസ് തണല്‍, ഗഫൂര്‍ഷാസ്, മുഹമ്മദ് മൊയ്തീന്‍, ബഷീര്‍ റിയാസ് ഹൈദര്‍ , ഇസ്മയില്‍ തുടങ്ങിയവരും മലബാര്‍ അടുക്കള പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.
മലബാര്‍ അടുക്കള, ‘ഗള്‍ഫ് കേരള‘ ഗ്രൂപ്പുമായി ചേര്‍ന്ന് പ്രസിദ്ധീകരിക്കുന്ന പാചകകുടുംബ മാസികയായ 'മലബാര്‍ അടുക്കള' യുടെ ബ്രോഷര്‍ പ്രകാശനം മാധ്യമ പ്രവര്‍ത്തകന്‍ ജലീല്‍ പട്ടാമ്പി , ഇന്‍റര്‍നാഷണല്‍ പ്രമോട്ടേഴ്സ് ചെയര്‍മാന്‍ സഹീര്‍ നരിക്കുനിക്കു നല്‍കി നിര്‍വഹിച്ചു.
മലബാര്‍ അടുക്കള എഫ് ബി ഗ്രൂപ്പില്‍ പുതുതായി ആരംഭിക്കുന്ന പാചക വീഡിയോ പ്രോഗ്രാമായ 'കുക്കിംഗ് വിത്ത് ജുമാന' യുടെ ബ്രോഷര്‍ പ്രകാശനം പാചക വിദഗ്ധയും ടി വി അവതാരകയുമായ ജുമാനാ കാദിരി, മാധ്യമ പ്രവര്‍ത്തകന്‍ എല്‍വിസ് ചുമ്മാറിന് നല്‍കി നിര്‍വഹിച്ചു.
ചടങ്ങില്‍ പുന്നക്കന്‍ മുഹമ്മദലി, എ.എച്ച്. റഫീഖ്, മുബാഷ് മുഹമ്മദ്, ജോജി , മിറാജ് , കെ എം അബ്ബാസ് , നാസര്‍ ബേപ്പൂര്‍ , മലബാര്‍ അടുക്കള ചെയര്‍മാന്‍ മുഹമ്മദലി ചാക്കോത്ത്, കുഞ്ഞബ്ദുല്ല കുറ്റിയില്‍, ഫൈസല്‍ കെ മുഹമ്മദ്, ശ്രീജിത്ത് പുനത്തില്‍ , എം.സി. മുഹമ്മദ് , സഫൂറ നിസാര്‍, അനസ് പുറക്കാട്, ലിജിയ റിയാസ് നിസ്സാം കാപ്പന്‍ ,അരവിന്ദ് , സമീര്‍ ആലൊനി ,പ്രജിത്ത് , ശ്രേയ, റിയാസ് നടൂളയില്‍, റസാക്ക് ,ഫാസില്‍ മുസ്തഫ നിസാര്‍ , താജുദ്ധീന്‍ , ഫിറോസ് അഫ്സല്‍ , അസീസ് , ഷെമീം , ഫൈസല്‍ , ഈസ , ഹസീന റസാക്ക്, ഫായിസ അഫ്സല്‍, ജെസി ഫിറോസ് , ഹഫീല താജു, ഷജിന ഫാസില്‍ , ഷീന ഹക്ക്, റാഫിയാ അസീസ്, സന്ധ്യ മഹേഷ് , അഷിത , സാജു ഇസ , നെമി ഷമീം , അസീഫ ഫൈസല്‍, നെബു ഹംസ , മുംതാസ് ഷെജ, ഫര്‍സാന ഫാത്തിമ , സിജ ഷിബു തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.