അബൂദബി: ഒൗഖാഫ് മന്ത്രാലയത്തിന്‍െറ സഹകരണത്തോടെ ഐ.എസ്.സി സംഘടിപ്പിച്ച ഖുര്‍ആന്‍ പാരായണ-മന$പാഠ മത്സരത്തില്‍ രണ്ട് ഒന്നാം സ്ഥാനമടക്കം നാല് ഇന്ത്യക്കാര്‍ക്ക് വിജയം. ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ സിനാന്‍ മുഹമ്മദും 15 ജുസുഅ് (ഭാഗം) മന$പാഠ മത്സരത്തില്‍ ബാസിത് ബിന്‍ മൊഹിദീനുമാണ് ഒന്നാം സ്ഥാനം നേടിയ ഇന്ത്യക്കാര്‍.
ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ ഹാമിദ് എം. അബ്ദുല്‍ ഹക്കീമും 30 ഭാഗം മന$പാഠം വിഭാഗത്തില്‍ രണ്ടാം സ്ഥാനം നേടിയ പി. ജാബിര്‍ ഹംസയും ഇന്ത്യക്കാരാണ്.
30 ജുസുഅ് മന$പാഠ വിഭാഗത്തില്‍ ഈജിപ്ഷ്യനായ അബ്ദുല്‍ ഗനി ഒന്നാം സ്ഥാനം നേടി. സുഡാന്‍കാരനായ ആതിഫ് ബദറുദ്ദീന്‍ ബാഖിതിനാണ് മൂന്നാം സ്ഥാനം.
ഖുര്‍ആന്‍ പാരായണ വിഭാഗത്തില്‍ ഈജിപ്തുകാരനായ അലി ഇസ്സാം അലിക്കാണ് മൂന്നാം സ്ഥാനം.
15 ജുസുഅ് മന$പാഠ മത്സരത്തില്‍ സിറിയക്കാരനായ ഉസാമ അബ്ദുല്‍ മൂഈന്‍ രണ്ടും ഈജിപ്തുകാരനായ അബ്ദുല്ല മഹ്മൂദ് മുഹമ്മദ് മൂന്നും സ്ഥാനം കരസ്ഥമാക്കി.
പത്ത് ജുസുഅ് മന$പാഠ മത്സരത്തില്‍ സിറിയക്കാരായ ഖുതൈബ അബ്ദുല്‍ മൂഈന്‍, താരിഖ് സിയാദ് അബൂ അലൈക എന്നിവര്‍ ഒന്നും രണ്ടും സ്ഥാനം നേടി. ലബനാനുകാരനായ സാലിഹ് അല്‍ മീറിനാണ് മൂന്നാം സ്ഥാനം.
അഞ്ച് ജുസുഅ് വിഭാഗത്തില്‍ ഈജിപ്തുകാരായ അബ്ദുല്ല മുഹമ്മദ് അബ്ദുല്‍ ലത്തീഫ്, അഹ്മദ് അയ്മന്‍ അഹ്മദ് എന്നിവര്‍ക്കാണ് ഒന്നും രണ്ടും സ്ഥാനം. ജോര്‍ദാന്‍കാരനായ മുഹമ്മദ് മെഹര്‍ ഹവാരി മൂന്നാം സ്ഥാനം നേടി.
ഡോ. അനസ് മുഹമ്മദ് ഖസ്സാര്‍, ശൈഖ് അദ്നാന്‍ സാദുദ്ദീന്‍, ശൈഖ് അബ്ദുല്ല അസ്വ, ഡോ. ഫൈസല്‍ ഫിബിന്‍ താഹ, ജോണ്‍ സാമുവല്‍, സഈദ് ഇബ്രാഹിം തുടങ്ങിയവര്‍ പങ്കെടുത്തു. ഐ.എസ്.സി പ്രസിഡന്‍റ് എം. തോമസ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി. വര്‍ഗീസ് സ്വാഗതവും വൈസ് പ്രസിഡന്‍റ് രാജന്‍ എം. സക്കറിയ നന്ദിയും പറഞ്ഞു.
ശൈഖ് സാഇദ് ആല്‍ നഹ്യാനെ ആസ്പദമാക്കി നടത്തിയ ഫോട്ടോ പ്രദര്‍ശനം ഡോ. അനസ് മുഹമ്മദ് ഖസ്സാര്‍ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.