അബൂദബി: യു.എ.ഇ-ഇന്ത്യന്‍ സ്കൂളുകളുടെ വേനലവധി തുടങ്ങിയതോടെ പ്രവാസി കുടുംബങ്ങള്‍ നാട്ടിലേക്ക് പോയിത്തുടങ്ങി. സ്കൂള്‍ പൂട്ടിയ വ്യാഴാഴ്ച നിരവധി കുടുംബങ്ങള്‍ യാത്ര തിരിച്ചു. വിമാനക്കമ്പനികളുടെ ചൂഷണങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ ചിലര്‍ കഴിഞ്ഞയാഴ്ച തന്നെ പുറപ്പെട്ടിരുന്നു.
വരും ദിവസങ്ങളിലും ഏറെ കുടുംബങ്ങള്‍ വേനലവധി ആഘോഷിക്കാന്‍ നാട്ടിലേക്ക് പോകും. അതേസമയം, അമിതമായ വിമാന ടിക്കറ്റ് ചാര്‍ജ് താങ്ങാനാവാതെ വേനലവധി യു.എ.ഇയില്‍തന്നെ കഴിച്ചുകൂട്ടാന്‍ തീരുമാനിച്ച പ്രവാസി കുടുംബങ്ങളും ഏറെയാണ്.
ഇത്തവണ അവധിക്കൊപ്പം നാട്ടില്‍ ഈദുല്‍ ഫിത്വ്ര്‍ ആഘോഷിക്കാമെന്ന സന്തോഷവുമുണ്ട് പ്രവാസി കുടുംബങ്ങള്‍ക്ക്. കനത്ത മഴയിലേക്കുള്ള ചെന്നിറക്കം മരുഭൂമിയിലെ ചൂടില്‍നിന്നുള്ള രക്ഷപ്പെടലുമാകും.
ഹിജ്റ കലണ്ടര്‍ പ്രകാരം 29 ദിവസത്തെ റമദാന്‍ വ്രതത്തിന് ശേഷം ജൂലൈ അഞ്ചിനാണ് ഈദുല്‍ ഫിത്വ്ര്‍. അതിനാല്‍ സ്വകാര്യ മേഖലയില്‍ ജൂലൈ അഞ്ച് ചൊവ്വാഴ്ചയും ആറ് ബുധനാഴ്ചയും അവധിയാകാനാണ് സാധ്യത.
വെള്ളിയാഴ്ചയും ശനിയാഴ്ചയും വാരാന്ത്യ അവധിയായതിനാല്‍ അതിനിടയിലെ വ്യാഴാഴ്ച കൂടി അവധി പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ സ്വകാര്യ മേഖലയില്‍ അഞ്ച് ദിവസം അവധി ലഭിക്കും.
പൊതു മേഖലയില്‍ എന്തായാലും അഞ്ച് ദിവസം അവധിയായിരിക്കും. ചൊവ്വ മുതല്‍ വ്യാഴം വരെ മൂന്ന് ദിവസം ഈദുല്‍ ഫിത്വ്ര്‍ അവധിയും വെള്ളി, ശനി ദിവസങ്ങള്‍ വാരാന്ത്യ അവധിയും. കഴിഞ്ഞ ഈദുല്‍ ഫിത്വ്റിന് റമദാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെ പൊതു മേഖലയില്‍ അവധി നല്‍കിയിരുന്നു.
റമദാന്‍ വ്രത നാളുകള്‍ 30 ഉണ്ടെങ്കില്‍ വാരാന്ത്യ അവധി ഉള്‍പ്പെടെ ജൂലൈ ആറ് മുതല്‍ ഒമ്പത് വരെ നാല് ദിവസമായിരിക്കും സ്വകാര്യ മേഖലയില്‍ ഒഴിവ്. അപ്പോള്‍ പൊതു മേഖലയിലും നാല് അവധി ദിനങ്ങളേ ലഭിക്കൂ. പെരുന്നാളവധി കഴിയുന്നതോടെ ചില പ്രവാസികള്‍ കുടുംബത്തെ നാട്ടില്‍തന്നെ നിര്‍ത്തി യു.എ.ഇയിലേക്ക് മടങ്ങും. സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായാണ് ഇവരുടെ കുടുംബങ്ങള്‍ മടങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.