ഖുര്‍ആന്‍ മാനവികതയിലേക്ക് നയിക്കുന്ന ധാര്‍മിക വെളിച്ചം - സാദിഖ് അലി തങ്ങള്‍

ദുബൈ: കലുഷിതമായ ലോകക്രമത്തില്‍ മാനവികത നിലനില്‍ക്കണമെങ്കില്‍ ധാര്‍മികതയിലൂന്നിയ കുടുംബാന്തരീക്ഷം സൃഷ്ടിക്കപ്പെടണമെന്ന് പാണക്കാട്  സാദിഖ് അലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.
അല്ലാഹുവിന്‍്റെ സൃഷ്ടികളില്‍ ഏറ്റവും ഉത്കൃഷ്ടന്‍ മനുഷ്യനാണ്. ധാര്‍മികതയുടെയും നന്മയുടെയും വെളിച്ചമാണ് ഖുര്‍ആന്‍ പകര്‍ന്നു നല്‍കുന്നത്- തങ്ങള്‍ പറഞ്ഞു. 
ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ ്പരിപാടിയുടെ 20ാം സെഷന്‍െറ ഭാഗമായി ദുബൈ കെ.എം.സി.സിയും ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയും സംയുക്തമായി ഖിസൈസ് ഇന്ത്യന്‍ അക്കാദമി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ റമദാന്‍ പ്രഭാഷണത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുബൈ കെ.എം.സി.സി പ്രസിഡന്‍റ് പി.കെ.അന്‍വര്‍ നഹ അദ്ധ്യക്ഷത വഹിച്ചു. ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ സയീദ് ഹാരിബ് ഉദ്ഘാടനം ചെയ്തു. ഹാമിദ് കോയമ്മ തങ്ങള്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. 
"വിശുദ്ധ ഖുര്‍ആന്‍ മാനവികതയുടെസന്ദേശം" വിഷയത്തില്‍ റാഷിദ് ഗസ്സാലി മുഖ്യപ്രഭാഷണം നടത്തി. 
ദുബൈ കെ.എം.സി.സി. ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി സ്വാഗതവും ഒ.കെ. ഇബ്രാഹിം നന്ദിയും പറഞ്ഞു.  മുസ്തഫ തിരൂര്‍, മുഹമ്മദ് പട്ടാമ്പി, എം.എ. മുഹമ്മദ് കുഞ്ഞി, ഉസ്മാന്‍ തലശ്ശേരി, ഇസ്മായില്‍ ഏറാമല, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, അഷ്റഫ് കൊടുങ്ങല്ലൂര്‍, ആര്‍.ശുക്കൂര്‍, ഇസ്മായില്‍ അരൂക്കുറ്റി എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.