ഷാര്‍ജയില്‍ മാലിന്യക്കുപ്പയിലും വൈഫൈ

ഷാര്‍ജ: മാലിന്യക്കുപ്പയില്‍ വൈഫൈ ലഭ്യമാക്കുന്ന പദ്ധതിക്ക് ഷാര്‍ജയില്‍ തുടക്കം കുറിച്ചു. ഷാര്‍ജ കോര്‍ണിഷിലാണ് 10 സ്മാര്‍ട്ട് മാലിന്യക്കുപ്പകള്‍ സ്ഥാപിച്ചിരിക്കുന്നത്. സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനം ലോകത്താദ്യമായി ഷാര്‍ജയിലാണ് അവതരിപ്പിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. 
ഷാര്‍ജയിലെ മാലിന്യ സംസ്കരണ കമ്പനിയായ ‘ബിയ’യാണ് ടെലികോം കമ്പനിയായ ‘ഡു’, ഷാര്‍ജ നിക്ഷേപ വികസന അതോറിറ്റി എന്നിവയുമായി ചേര്‍ന്ന് സ്മാര്‍ട്ട് മാലിന്യക്കുപ്പ സ്ഥാപിച്ചത്. കുപ്പയുടെ 40 മീറ്റര്‍ ചുറ്റളവില്‍ സൗജന്യ വൈഫൈ ലഭ്യമാകും. അമേരിക്കന്‍ കമ്പനിയായ ബിഗ്ബെല്ലിയാണ് സ്മാര്‍ട്ട് കുപ്പയുടെ നിര്‍മാതാക്കള്‍. ആദ്യഘട്ടമെന്ന നിലക്കാണ് 10 എണ്ണം സ്ഥാപിച്ചിരിക്കുന്നത്. ഷാര്‍ജയുടെയും യു.എ.ഇയുടെയും വിവിധ ഭാഗങ്ങളില്‍ അടുത്തുതന്നെ കൂടുതല്‍ കുപ്പകള്‍ സ്ഥാപിക്കും. 
മാലിന്യം നിറഞ്ഞാല്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാനുള്ള സെന്‍സറുകളും കുപ്പയില്‍ ഘടിപ്പിച്ചിട്ടുണ്ട്. 
ഉടന്‍ തന്നെ ‘ബിയ’യില്‍ നിന്ന് ജീവനക്കാരത്തെി മാലിന്യം കൊണ്ടുപോകും. സാധാരണ കുപ്പകളെക്കാള്‍ അഞ്ചിരട്ടി മാലിന്യം ശേഖരിക്കാന്‍ ശേഷിയുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.