ശാഫി സഅദിയുടെ പ്രഭാഷണം വെള്ളിയാഴ്ച

ദുബൈ : ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പരിപാടികളുടെ ഭാഗമായി മലയാള പ്രഭാഷണവേദിയില്‍ പണ്ഡിതനും പ്രഭാഷകനുമായ ശാഫി സഅദി ബാംഗ്ളൂര്‍ വെള്ളിയാഴ്ച രാത്രി 10:30ന് മുഹൈസിന ഇന്ത്യന്‍ അക്കാദമിസ്കൂളില്‍  പ്രഭാഷണം നടത്തും. ലോക സമാധാനത്തിന് ഖുര്‍ആനിന്‍െറ അധ്യാപനങ്ങള്‍ എതാണ് വിഷയം . ദുബൈ ജാമിഅ സഅദിയ്യ ഇന്ത്യന്‍ സെന്‍ററിന്‍െറ ആഭിമുഖ്യത്തിലാണ് പ്രഭാഷണം ഒരുക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രഭാഷണം ശ്രവിക്കാനത്തെുവര്‍ക്കായി ഓഡിറ്റോറിയത്തിന്പുറത്തും ഇരിപ്പിടങ്ങളും ബിഗ്സ്ക്രീനുകളും ശീതീകരണ സംവിധാനങ്ങളും ഒരുക്കും.  വാഹന സൗകര്യവുമുണ്ടാകും. വാഹന സംബന്ധമായ വിവരങ്ങള്‍ 050-5015024, 0502582222 എന്നീ നമ്പറുകളില്‍ ലഭിക്കും.
ശാഫി സഅദി ബാംഗ്ളൂര്‍  ഉന്നത ബിരുദ ധാരിയും  കര്‍ണ്ണാടക വഖഫ് ബോര്‍ഡ് ഡയറക്ടറുമാണ്. എസ്.വൈ. എസ്. കര്‍ണ്ണാടക പ്രസിഡന്‍റ് സ്ഥാനം വഹിക്കുന്നു.
്്എം.എ.അബ്ദുല്‍ഖാദിര്‍ മുസ്ലിയാരുടെ മേല്‍നോട്ടത്തില്‍ കഴിഞ്ഞ നാലര പതിറ്റാണ്ട് കാലമായി കാസര്‍കോട് ജില്ലയില്‍ പ്രവര്‍ത്തിച്ചുവരുന്ന മത ഭൗതിക വിദ്യാഭ്യാസ സമന്വയ സ്ഥാപനമാണ് ജാമിഅ സഅദിയ്യ അറബിയ്യ. ദുബൈ ഖിസൈസിലുള്ള ജാമിഅ സഅദിയ്യ ഇന്ത്യന്‍ സെന്‍ററില്‍ പ്രൈമറി, സെക്കന്‍ഡറി തലങ്ങളിലുള്ള മദ്റസകള്‍, മത പഠന ക്ളാസുകള്‍, ഫാമിലി ഗൈഡന്‍സ്, ഖുര്‍ആന്‍ പാരായണ വിശദീകരണ ക്ളാസുകള്‍, ഇസ്ലാമിക് ലൈബ്രറി, ഉംറ സര്‍വീസ് തുടങ്ങിയ നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ നടുവരുന്നു.
വാര്‍ത്താ സമ്മേളനത്തില്‍ അബ്ദുല്‍ അസീസ് സഖാഫി മമ്പാട്,അഹ്മദ് മുസ്ലിയാര്‍ മേല്‍പറമ്പ്,അബ്ദുല്‍ കരീം തളങ്കര, അമീര്‍ ഹസ്സന്‍, സലീം ആര്‍.ഇ.സി എന്നിവര്‍ സംബന്ധിച്ചു.
Saadiya.jpg
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.