ഏഴ് കൊടുമുടികളില്‍ യു.എ.ഇ പതാക പറപ്പിച്ച് അബ്ദുല്ല അല്‍താനി

അബൂദബി: പ്രശസ്ത പര്‍വതാരോഹകനും ഷാര്‍ജ സ്ഥിതിവിവര-സാമൂഹിക വികസന വകുപ്പ് ചെയര്‍മാനുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍താനി ലോകത്തെ ഏഴ് കൊടുമുടികള്‍ കീഴടക്കി യു.എ.ഇയുടെ വിജയക്കൊടി പാറിപ്പിച്ചു. ഇതോടെ ഏഴ് കൊടുമുടികള്‍ കീഴടക്കുന്ന 350 പര്‍വതാരോഹകരുടെ പട്ടികയില്‍ അല്‍താനി സ്ഥാനമുറപ്പിച്ചു. വടക്കേ അമേരിക്കയിലെ അലാസ്കയിലുള്ള ഡിനാലി കൊടുമുടിയാണ് ഏഴാമതായി ഇദ്ദേഹം കീഴടക്കിയത്. സമുദ്രനിരപ്പില്‍നിന്ന് 6,190 മീറ്റര്‍ ഉയരമുള്ളതാണ് ഡിനാലി കൊടുമുടി.
ഏഷ്യയിലെ എവറസ്റ്റ്, തെക്കേ അമേരിക്കയിലെ അകോണ്‍കാഗ, ആഫ്രിക്കയിലെ കിളിമാഞ്ചാരോ, യൂറോപ്പിലെ എല്‍ബ്രസ്, അന്‍റാര്‍ട്ടിക്കയിലെ വിന്‍സന്‍ മാസിഫ്, ആസ്ട്രേലിയയിലെ കൊസ്യൂസ്കോ എന്നിവയാണ് ഇതിനു മുമ്പ് അബ്ദുല്ലഅല്‍താനി കീഴടക്കിയിരുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.