യുവാവിനെ അക്രമി സംഘത്തില്‍ നിന്ന് രക്ഷപ്പെടുത്തി

ഫുജൈറ: സ്വദേശിയുടെ സമയോചിതമായ ഇടപെടല്‍ മൂലം നാലംഗ അക്രമി സംഘത്തില്‍ നിന്ന് ഏഷ്യന്‍ വംശജനായ യുവാവ് രക്ഷപ്പെട്ടു.അര്‍ധരാത്രി  യുവാവിന്‍റെ കഴുത്തില്‍ കത്തി വെച്ച് കവര്‍ച്ച നടത്താനുള്ള ശ്രമമാണ് ഇദ്ദേഹത്തിന്‍െറ ഇടപെടല്‍ മൂലം ഒഴിവായത്. ശൈഖ് ഹമദ് ബിന്‍ അബ്ദുല്ല സ്ട്രീറ്റിലെ ഒരു കച്ചവട കേന്ദ്രത്തിന് പിന്നിലാണ് അക്രമം അരങ്ങേറിയത്. യുവാവിന്‍െറ കൈയ്യിലുള്ള പണവും ഫോണും കവര്‍ന്നെടുക്കാന്‍ വേണ്ടി സംഘം മര്‍ദിച്ചു കൊണ്ടിരിക്കെയാണ് സ്വദേശി രക്ഷക്കത്തെിയത്. സംഘത്തില്‍ പെട്ട ഒരാളെ പിടികൂടിയ ശേഷം സ്വദേശി വിവരം പോലീസിയില്‍ അറിയിച്ചു. മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. മദ്യ ലഹരിയിലായിരുന്ന ഇയാളെ പോലീസിന് കൈമാറി. രക്ഷപ്പെട്ട അക്രമികളെക്കുറിച്ച വിവരങ്ങള്‍ പൊലീസിന് ലഭ്യമായിട്ടുണ്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.