അബൂദബി അന്താരാഷ്ട്ര ചെസ്  ടൂര്‍ണമെന്‍റ് ആഗസ്റ്റില്‍ 

അബൂദബി: ഇരുപത്തിമൂന്നാമത് അബൂദബി അന്താരാഷ്ട്ര ചെസ് ഫെസ്റ്റിവല്‍ ആഗസ്റ്റ് 21 മുതല്‍ 29 വരെ നടക്കും. മാസ്റ്റര്‍, ഓപണ്‍, ജൂനിയര്‍ വിഭാഗങ്ങളിലായാണ് ടൂര്‍ണമെന്‍റ്. www.abudhabichess.com വെബ്സൈറ്റില്‍നിന്ന് രജിസ്ട്രേഷന്‍ ഫോം ലഭിക്കും. ഫോം പൂരിപ്പിച്ച് പാസ്പോര്‍ട്ടിന്‍െറ പകര്‍പ്പും രണ്ട് ഫോട്ടോയും സഹിതം adchessfestival@gmail.com വിലാസത്തിലേക്ക് മെയില്‍ ചെയ്യണം.  ആഗസ്റ്റ് ഒന്നാണ് അവസാന രജിസ്ട്രേഷന്‍ തീയതി. എന്നാല്‍, വിസയെടുക്കേണ്ടതിനാല്‍ വിദേശ കളിക്കാര്‍ ജൂലൈ 15ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം.
മാസ്റ്റര്‍ വിഭാഗത്തില്‍ 100, ഓപണ്‍ വിഭാഗത്തില്‍ 80, ജൂനിയര്‍ വിഭാഗത്തില്‍ 50 ദിര്‍ഹമാണ് പ്രവേശന ഫീ. ഇന്‍റര്‍നാഷനല്‍-ഗ്രാന്‍ഡ് മാസ്റ്റര്‍മാര്‍ക്ക് ഫീ ബാധകമല്ല. മൂന്ന് വിഭാഗങ്ങളിലെയും കളിക്കാര്‍ക്ക് ഫിഡെ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധം.
മാസ്റ്റര്‍ ടൂര്‍ണമെന്‍റില്‍ 2100നും അതിനു മുകളിലും ഇ.എല്‍.ഒ റേറ്റിങ്ങുള്ളവര്‍ക്ക് പങ്കെടുക്കാം. അബൂദബിയിലെ കളിക്കാര്‍ക്ക് ഇതില്‍ ഇളവുണ്ട്. സ്വിസ് സംവിധാനത്തില്‍ ഒമ്പത് റൗണ്ടായിരിക്കും ടൂര്‍ണമെന്‍റ്. ഒരു കളിക്കാരന് അനുവദിക്കുന്ന ആകെ സമയം 90 മിനിറ്റ്. ഒരു നീക്കത്തിന് 30 സെക്കന്‍റ് അധികം ലഭിക്കും.
ഓപണ്‍ ടൂര്‍ണമെന്‍റില്‍ 2100നും താഴെയും ഇ.എല്‍.ഒ റേറ്റിങ്ങുള്ളവര്‍ക്ക് പങ്കെടുക്കാം. 2000ത്തിലോ അനിനു ശേഷമോ ജനിച്ചവര്‍ക്കാണ് ജൂനിയര്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാന്‍ അവസരം. സ്വസ് സംവിധാനത്തില്‍ ഏഴ് റൗണ്ടായിരിക്കും ടൂര്‍ണമെന്‍റ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.