ദുബൈ വിമാനത്താവളത്തിന്  തിരക്കേറിയ രണ്ടാഴ്ച 

ദുബൈ: വേനലവധിയും ചെറിയ പെരുന്നാളും ഒന്നിച്ചത്തെുന്നതോടെ ദുബൈ വിമാനത്താളത്തിന് തിരക്കേറിയ രണ്ടാഴ്ച. ജൂണ്‍ 30, ജൂലൈ ഏഴ് വാരാന്ത്യങ്ങളില്‍  20 ലക്ഷത്തോളം യാത്രക്കാര്‍ ദുബൈ വിമാനത്താവളം വഴി കടന്നുപോകുമെന്നാണ് കണക്ക്. തിരക്ക് കണക്കിലെടുത്ത് ആളുകളെ വിമാനത്താവളത്തില്‍ നേരത്തെയത്തെിക്കാന്‍ അധികൃതര്‍ ബോധവത്കരണ കാമ്പയിന്‍ തുടങ്ങിയിട്ടുണ്ട്. 
സ്കൂളുകള്‍ അടക്കുന്നതോടെ ജൂണ്‍ 30 മുതല്‍ ജൂലൈ മൂന്ന് വരെ 90,000ലധികം ആളുകളാണ് യാത്രക്ക് ഒരുങ്ങുന്നത്. പെരുന്നാളിനോടനുബന്ധിച്ചും ഇത്രയും തന്നെ യാത്രക്കാരുണ്ടാകും. 
ഇവര്‍ക്ക് സുഗമമായി കടന്നുപോകാന്‍ എല്ലാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയതായി ദുബൈ എയര്‍പോര്‍ട്സ് കമ്യൂണിക്കേഷന്‍സ് വിഭാഗം സീനിയര്‍ വൈസ്പ്രസിഡന്‍റ് അനിത മെഹ്റ പറഞ്ഞു. യാത്രക്കാര്‍ക്കായി ക്വിസ് മത്സരം ഉള്‍പ്പെടെയുള്ള വിനോദ, സംഗീത പരിപാടികളും ഒരുക്കിയിട്ടുണ്ട്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.