മൃതദേഹം നാട്ടിലത്തെിച്ച ബാധ്യത തീര്‍ക്കാന്‍ നെട്ടോടമോടി റെജി

ദുബൈ: സ്വന്തം ദുരിതങ്ങള്‍ക്കിടയില്‍ മറ്റൊരു ബാധ്യതകൂടി ചുമലിലേറ്റേണ്ടിവന്ന പ്രയാസത്തിലാണ് തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി റെജി പുഷ്പരാജന്‍. ഒമ്പതു മാസത്തിലേറെയായി നാട്ടില്‍ കുടുംബത്തിന് പണമയക്കാനാകാതെ പ്രയാസപ്പെടുന്ന റെജി നാട്ടുകാരനായ ഒരാളുടെ മൃതദേഹം നാട്ടിലേക്ക് കയറ്റിയയച്ചതിന്‍െറ കടബാധ്യതയിലാണ് അവസാനം പെട്ടത്. 
സ്വന്തം സങ്കടങ്ങള്‍ക്കിടയിലും മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് സ്വന്തമായുള്ള റെജി മൃതദേഹങ്ങള്‍ നാട്ടിലത്തെിക്കാന്‍ പ്രയാസപ്പെടുന്ന വിവരമറിഞ്ഞാല്‍ അവിടെയത്തെും. തന്നാലാകുന്ന സഹായമെല്ലാം ചെയ്യും. അങ്ങിനെയാണ് ഈ മാസം ഏഴിന് അജ്മാനില്‍ ആറ്റിങ്ങല്‍ സ്വദേശി അഭിലാഷ് എന്ന യുവാവ് മരിച്ച വിവരം സുഹൃത്ത് റെജിയെ അറിയിക്കുന്നത്. പിന്നെ ഓടിനടന്ന് നടപടിക്രമങ്ങളെല്ലാം ചെയ്തു. ചില സാമൂഹിക പ്രവര്‍ത്തകരെ വിളിച്ച് ചെലവിനുള്ള പണം ചോദിച്ചപ്പോള്‍ തരാമെന്നും കാര്യങ്ങളെല്ലാം ചെയ്തോ എന്നും പറഞ്ഞു. വിമാനടിക്കറ്റിനും മറ്റുമായി ഇന്ത്യന്‍ കോണ്‍സുലേറ്റിനെ സമീപിച്ചു. സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ടിക്കറ്റ് കിട്ടാന്‍ വൈകി. മരിച്ച് പത്തു ദിവസം കഴിഞ്ഞ് 16ന് വ്യഴാഴ്ചയാണ് മൃതദേഹം അയച്ചത്. അന്നേക്ക് രേഖകളെല്ലാം ശരിയാക്കി അയച്ചില്ളെങ്കില്‍ പിന്നെ ഞായറാഴ്ച വരെ കാത്തിരിക്കേണ്ടിവരുമെന്നതിനാല്‍ പല വാതിലുകളും മുട്ടിയതായി റെജി പറഞ്ഞു. അവസാനം അറിയാവുന്ന കച്ചവടക്കാരില്‍ നിന്നെല്ലാം  ഉടനെ തരാമെന്ന് പറഞ്ഞ് കടം വാങ്ങി അന്ന് തന്നെ മൃതദേഹം നാട്ടിലേക്ക് വിമാനം കയറ്റി. 
എന്നാല്‍  നേരത്തെ സഹായിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച ആള്‍ പിന്നെ ഫോണ്‍ എടുത്തില്ല.  കൂടെപ്പോയ ആളുടെ ടിക്കറ്റും എംബാമിങ് നിരക്കും ശവപ്പെട്ടിയുടെ വിലയുമെല്ലാമായി 6000 ത്തോളം ദിര്‍ഹമാണ് റെജിക്ക് ചെലവായത്. കടം തന്ന പലരും പണം ചോദിച്ചുതുടങ്ങിയതോടെ എന്തുചെയ്യണമെന്ന അവസ്ഥയിലാണ് റെജി. തന്‍െറ പക്കല്‍ പണമുണ്ടായിരുന്നെങ്കില്‍ ഈ ചെലവെല്ലാം താന്‍ വഹിച്ചേനെ എന്നാണ് റെജി പറയുന്നത്. 
രണ്ടുവര്‍ഷത്തിലേറെയായി ദുരിതക്കടലിലാണ് ഈ 40കാരന്‍. കമ്പനിയില്‍ നിന്ന് രാജിവെച്ചതിനെതുടര്‍ന്ന് സ്പോണ്‍സര്‍ നല്‍കിയ കേസില്‍കുടുങ്ങി രണ്ടുവര്‍ഷത്തിലേറെയായി ജീവിക്കാന്‍ തന്നെ പ്രയാസപ്പെടുന്നതിനിടയിലാണ് ഈ ബാധ്യതകൂടി റെജിക്ക് ഏറ്റെടുക്കേണ്ടിവന്നത്. 2014ല്‍ അബൂദബിയിലെ ഇന്‍റീരിയര്‍ ഡക്കറേഷന്‍ കമ്പനിയില്‍ നിന്ന് രാജിവെച്ചതിനെതുടര്‍ന്നാണ് റെജി കേസിലകപ്പെടുന്നത്. 
റെജിയുടെ ദുരിത കഥ വാട്ട്സാപ്പിലുടെ അറിഞ്ഞ സലാലയിലെ സാമൂഹിക പ്രവര്‍ത്തകന്‍ സുഭാഷ് സ്പോണ്‍സറെ നേരിട്ട് വിളിച്ച് സംസാരിച്ച് കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കിയത് അന്ന് വാര്‍ത്തയായിരുന്നു. കേസില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും പാസ്പോര്‍ട്ട് പൊലീസിന്‍െറ പക്കല്‍തന്നെയാണ്. കമ്പനിക്ക് വാഹനം വാങ്ങിയ വകയിലുള്ള ബാധ്യതയുടെ പേരിലാണ് പാസ്പോര്‍ട്ട് പിടിച്ചുവെക്കപ്പെട്ടത്. 
അതുകൊണ്ടുതന്നെ  രണ്ടര വര്‍ഷമായി നാട്ടില്‍പോയിട്ട്. ഒമ്പതു മാസമായി വീട്ടിലേക്ക് പണമയച്ചിട്ടെന്നും റെജി പറയുന്നു. ഡ്രൈവിങ്ങ് ലൈസന്‍സുള്ളതിനാല്‍ വണ്ടിയോടിച്ചാണ് ഇപ്പോള്‍ ജീവിക്കുന്നത്. ജോലി തരാന്‍ കമ്പനികള്‍ തയാറുണ്ടെങ്കിലും പാസ്പോര്‍ട്ട് തിരിച്ചുകിട്ടാതെ ഒന്നും നടക്കില്ല.  ഇതിന് 14,000 ദിര്‍ഹം അടക്കണമെന്ന് അമ്മയും ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തിന്‍െറ നാഥനായ റെജി പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.