അബൂദബിയില്‍ യോഗ പ്രദര്‍ശനത്തില്‍ വന്‍ പങ്കാളിത്തം

അബൂദബി: അന്താരാഷ്ട്ര യോഗദിനമായ ജൂണ്‍ 21ന് അബൂദബിയിലെ ഉമ്മ് അല്‍ ഇമാറാത് പാര്‍ക്കില്‍ വിവിധ രാജ്യക്കാര്‍ പങ്കെടുത്ത യോഗ പ്രദര്‍ശനം സംഘടിപ്പിച്ചു. യോഗയുടെ പ്രാധാന്യത്തെ കുറിച്ച് വിദഗ്ധര്‍ ക്ളാസെടുത്തു. യോഗയെ കുറിച്ച പ്രസന്‍േറഷനും അരങ്ങേറി.  സ്ത്രീകള്‍ക്ക് പ്രത്യേക സ്ഥല സൗകര്യം ഒരുക്കിയിരുന്നു. 
സാംസ്കാരിക മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാന്‍, സഹിഷ്ണുതാകാര്യ സഹമന്ത്രി ശൈഖ ലുബ്ന അല്‍ ഖാസിമി, യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ടി.പി. സീതാറാം തുടങ്ങിയവര്‍ പങ്കെടുത്തു. 
 പ്രവേശനം തുടങ്ങിയ രാത്രി ഏഴു മുതല്‍ തന്നെ പലരും മൈതാനിയില്‍ പ്രവേശിച്ചു. എന്നാല്‍, പ്രഖ്യാപിച്ചതിലും വൈകിയാണ് പരിപാടികള്‍ ആരംഭിച്ചത്. വിവിധ സംഘടനകളും വിദ്യാര്‍ഥികളും പൊതുജനങ്ങളുമടക്കം വന്‍ ജനാവലി പ്രദര്‍ശനത്തില്‍ പങ്കുകൊണ്ടു. 
യോഗക്കത്തെിയവര്‍ക്ക് ആവശ്യമായ വസ്ത്രങ്ങളും പായകളും സംഘാടകര്‍ വിതരണം ചെയ്തു. ലഘുപാനീയ വിതരണവുമുണ്ടായിരുന്നു. യോഗാപരിശീലനത്തിന്‍െറ പ്രാധാന്യത്തെ കുറിച്ച് വിദഗ്ധര്‍ ക്ളാസെടുത്തു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.