ഇന്ത്യന്‍ സ്കൂളില്‍ ദുബൈ പൊലീസിന്‍െറ ബോധവത്കരണം

ദുബൈ: പടക്കം, കരിമരുന്ന് ഉപയോഗത്തിനെതിരെ ദുബൈ പൊലീസ് നടത്തുന്ന കാമ്പയിന്‍ വ്യാഴാഴ്ച ദുബൈ ഇന്ത്യന്‍ ഹൈസ്കൂളിലെ 3000ത്തിലേറെ വിദ്യാര്‍ഥികള്‍ക്ക് മുമ്പില്‍ നടത്തി.  കുട്ടികള്‍ പടക്കം ഉപയോഗിക്കുന്നതുമൂലമുള്ള അപടങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി ദുബൈ പൊലീസ്് ഒരു മാസത്തെ ബോധവല്‍ക്കരണ പരിപാടിക്കാണ് ജൂണ്‍ ഒന്നിന് തുടക്കം കുറിച്ചത്.
 ‘സ്റ്റോപ്പ് സ്റ്റേ സേഫ്’ എന്ന് പേരിട്ടിരിക്കുന്ന ക്യാമ്പയിന്‍ പടക്കം ഉപയോഗിക്കുന്നതുമൂലമുള്ള അപകടങ്ങളെക്കുറിച്ച് മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും അറിവും അവബോധവും നല്‍കുന്നതിന് വേണ്ടിയുള്ളതാണ്. ജീവന്‍ തന്നെ നഷ്ടമാകാന്‍ സാധ്യതയുള്ളതും ആജീവനാന്തം ദുരിതം പേറേണ്ട പരിക്കുകള്‍ക്ക് കാരണമാകുന്നതുമാണ് പടക്കം മൂലമുള്ള അപകടമെന്ന്് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.
 തുടര്‍ച്ചയായി മൂന്നാം വര്‍ഷം സംഘടിപ്പിക്കുന്ന കാമ്പയിന്‍െറ ഏറ്റവും വലിയ പരിപാടിയാണ് ഇന്ത്യന്‍ ഹൈസ്കൂളിലെ ശൈഖ് റാഷിദ് ഓഡിറ്റോറിയത്തില്‍  ദുബൈ പൊലീസ് പ്രൊട്ടക്ടീവ് സെക്യൂരിറ്റി ആന്‍ഡ് എമര്‍ജന്‍സി വകുപ്പിലെ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ അബ്ദുല്ല അലി അല്‍ ഗെയ്തി, ദുബൈ പോലീസിലെ മുതിര്‍ന്ന ഓഫിസര്‍മാരായ ലെഫ് കേണല്‍ അയൂബ് അബ്ദുല്ല ഇബ്രാഹിം കന്‍കസര്‍, ഫസ്റ്റ് ലെഫ് എന്‍ജിനീയര്‍ ഹുമൈദ് സുല്‍താന്‍ ബിന് ദല്‍മൂക്, ദുബൈ ഇന്ത്യന്‍ ഹൈ സ്കൂള്‍ ചെയര്‍മാന്‍ സുനില്‍ ഉംറാവു സിംഗ്, സി.ഇ.ഒ. ഡോ. അശോക് കുമാര്‍ എന്നിവരുടെ സാനിധ്യത്തില്‍ നടന്നത്. ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള വിദേശികളെ പ്രധാനമായും ലക്ഷ്യമാക്കിയാണ് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നത്. അപകടത്തിനിരയാകുന്നതില്‍ ഏറെയും കുട്ടികളാണ്.  ഈ വിഷയത്തില്‍ മാതാപിതാക്കള്‍ക്ക് വലിയ ഉത്തരവാദിത്വം ഉണ്ടെന്നും കുട്ടികള്‍ കരിമരുന്ന് ഉപയോഗിക്കുന്നുണ്ടോയെന്നു ശ്രദ്ധിക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണെന്നും അവര്‍ ഉണര്‍ത്തി.  കരിമരുന്ന് ഉപയോഗിക്കുന്നതിന്‍്റെ പേരില്‍ പൊലീസ് പിടികൂടുന്ന കുട്ടികളുടെ മാതാപിതാക്കളുടെ പേരില്‍ നടപടിയുണ്ടാകും.  ചെറിയ പെരുന്നാള്‍ വരെ നടക്കുന്ന ബോധവല്‍ക്കരണ കാമ്പയിനില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിക്കും. ഗാര്‍ഹികതാമസ മേഖലകളിലും വ്യക്തികളും പടക്കവും കരിമരുന്നും ഉപയോഗിക്കുന്നത് ദുബൈയില്‍ നിയമവിരുദ്ധമാണ്. ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ ഇതിന് അനുമതിയുള്ളൂ. നിയമം ലംഘിച്ചാല്‍ 10,000 ദിര്‍ഹം പിഴയോ  ആറ് മാസം തടവോയാണ് ശിക്ഷ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.