വിമാനങ്ങളില്‍ അതിവേഗ ഇന്‍റര്‍നെറ്റ്; യു.എ.ഇ 5ജി ശൃംഖലയിലേക്ക്

അബൂദബി: അഞ്ചാം തലമുറ മൊബൈല്‍ ശൃംഖലകള്‍ക്ക് അനുയോജ്യമായ ആവൃത്തിയുള്ള ബാന്‍ഡ്വിഡ്ത്തുകള്‍ അനുവദിക്കാന്‍ ടെലികമ്യൂണിക്കേഷന്‍സ് റെഗുലേറ്ററി അതോറിറ്റി (ടി.ആര്‍.എ) ആലോചിക്കുന്നു. വിമാനങ്ങളില്‍ കുറഞ്ഞ ചെലവില്‍ അതിവേഗ ഇന്‍റര്‍നെറ്റ് ലഭ്യമാക്കാനും ആഗോള മാരിടൈം ഡിസ്ട്രസ് സംവിധാനം വികസിപ്പിക്കാനും ഇത് ഉപകരിക്കും.
അന്താരാഷ്ട്ര ടെലികമ്യൂണിക്കേഷന്‍സ് യൂനിയന്‍ (ഐ.ടി.യു) ജനീവയില്‍ സംഘടിപ്പിച്ച സെമിനാറിലാണ് ടി.ആര്‍.എ ഇതു സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയത്.
2019ലെ വേള്‍ഡ് റേഡിയോ കമ്യൂണിക്കേഷന്‍ കോണ്‍ഫറന്‍സിനുള്ള തയാറെടുപ്പ് യോഗത്തിന് നേതൃത്വം വഹിക്കുന്ന ടി.ആര്‍.എ പരിപാടി സംബന്ധിച്ച നിരവധി ഉപാധികള്‍ മന്നോട്ട് വെച്ചു.
നിലവിലുള്ള ശേഷിക്കനുസരിച്ച് ബഹിരാകാശ വാര്‍ത്താവിനിമയത്തില്‍ ഇത്തരം നിബന്ധനകള്‍ പ്രാബല്യത്തിലാക്കുന്നത് സംബന്ധിച്ച വിലയിരുത്തലും അതോറിറ്റി നടത്തി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.