അബൂദബി: രാജ്യത്തിന്‍െറ സുസ്ഥിര വികസനത്തില്‍ തൊഴിലാളി സംരക്ഷണവും മാന്യമായ തൊഴില്‍ സംവിധാനവും സുപ്രധാന പങ്കാണ് വഹിക്കുന്നതെന്ന് മനുഷ്യവിഭവശേഷി- സ്വദേശിവത്കരണ മന്ത്രാലയം ആക്ടിങ് അണ്ടര്‍ സെക്രട്ടറി ഹുമൈദ് റാശിദ് ബിന്‍ ദീമാസ് പറഞ്ഞു. രാജ്യത്ത് താല്‍ക്കാലിക കരാര്‍ വ്യവസ്ഥയില്‍ 47 ലക്ഷം വിദേശ തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇവര്‍ സമസ്ത മേഖലയിലെയും സുസ്ഥിര വികസനത്തിന് സംഭാവന നല്‍കുന്നുണ്ട്. ജനീവയില്‍ നടന്ന അന്താരാഷ്ട്ര തൊഴില്‍ സമ്മേളനത്തിന്‍െറ ഭാഗമായി ഏഷ്യ-പസഫിക് രാജ്യങ്ങളുടെ മന്ത്രാലയ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികള്‍ യു.എ.ഇയുടെ വികസനത്തിന് സഹായിക്കുന്നതിനൊപ്പം കോടിക്കണക്കിന് ഡോളര്‍ നാട്ടിലേക്ക് അയക്കുകയും മാതൃരാജ്യത്തിന്‍െറ സമ്പദ്വ്യവസ്ഥയെ സഹായിക്കുകയും ചെയ്യുന്നു. ഇതോടൊപ്പം കുടുംബങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുകയും ചെയ്യുന്നുണ്ട്. എല്ലാ തരത്തിലുമുള്ള വിവേചനങ്ങള്‍ ഇല്ലാതാക്കുകയും മാന്യമായ തൊഴില്‍ സാഹചര്യം സൃഷ്ടിക്കുകയും ചെയ്യാതെ സമഗ്രവും സുസ്ഥിരവുമായ വികസനം സാധ്യമാകില്ല. മാന്യമായ തൊഴില്‍ ഉറപ്പുവരുത്തും വിധം യു.എ.ഇ ദേശീയ നിയമ സംഹിത വികസിപ്പിച്ചിട്ടുണ്ട്.
ഇതോടൊപ്പം തൊഴിലാളികളും തൊഴിലുടമകളും തമ്മില്‍ സന്തുലിതവും സൃഷ്ടിപരവുമായ ബന്ധം നിലനിര്‍ത്താനും ശ്രമിക്കുന്നുണ്ടെന്നും സുതാര്യത ഉറപ്പുവരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.