ഫുജൈറ: ആതുര ശുശ്രൂഷ മേഖലയില്‍ സ്വദേശിവല്‍ക്കരണം കൂടുതല്‍ ശക്തമാകുന്നു. ഫുജൈറയില്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ 15 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ദന്ത ശുശ്രൂഷ വിഭാഗത്തില്‍ സ്വദേശികളുടെ അനുപാതം 80 ശതമാനമായി. ഫാര്‍മസികളില്‍ ഇത് 85 ശതമാനമാണ്. സ്വദേശിവല്‍ക്കരണത്തില്‍ കൂടുതല്‍ വര്‍ദ്ധനവ് ഈ വിഭാഗത്തിലാണ്. ടെക്നീഷ്യന്‍മാരുടെ വിഭാഗത്തില്‍ സ്വദേശികളുടെ ശതമാനം 83 ആണ്.
വൈദ്യ മേഖല, വിശിഷ്യാ, ഫാര്‍മസികളിലും ലാബോറട്ടറികളിലും സ്വദേശിവല്‍ക്കരണം ഊര്‍ജിതപ്പെടുത്തണമെന്ന മന്ത്രാലയത്തിന്‍െറ നിലപാടിന്‍െറ വെളിച്ചത്തിലാണ് സ്വദേശിവല്‍ക്കരണ പ്രക്രിയയുമായി മുന്നോട്ട് പോകുന്നതെന്ന് ഫുജൈറ മെഡിക്കല്‍ സോണ്‍ ഡയരക്ടര്‍ ഡോ. മുഹമ്മദ് അറിയിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
രാജ്യം ഒരു ഉന്നത ദേശീയ ലക്ഷ്യമായി സ്വദേശിവല്‍ക്കരണത്തെ കാണുന്നു. സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് അശ്ശര്‍ക്കി ഇതിന് നിരന്തരമായ പ്രോത്സാഹനം നല്‍കുന്നുണ്ട്. എമിറേറ്റിന്‍െറ വികസന പ്രക്രിയക്ക് നേതൃത്വം നല്‍കാന്‍ സ്വദേശികളെ പ്രാപ്തരാക്കാന്‍ തൊഴില്‍ മേഖലകളില്‍ അവരുടെ സാന്നിധ്യം ഉണ്ടാവേണ്ടതുണ്ട്. വൈദ്യ ശാസ്ത്ര മേഖലയില്‍ സ്വദേശികള്‍ നേരിട്ടു കൊണ്ടിരുന്ന വെല്ലുവിളികള്‍ മറികടക്കാന്‍ അധികൃതര്‍ക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്. 47 കണ്‍സല്‍ട്ടന്‍റുകള്‍, 130 സ്പെഷ്യലിസ്റ്റുകള്‍, 145 ജനറല്‍ പ്രാക്്ട്രീഷര്‍മാര്‍ അടക്കം ആകെ 322 ഡോക്ടര്‍മാരാണ് ഫുജൈറയില്‍ സേവനം അനുഷ്ഠിക്കുന്നത്. ഇതില്‍ 15 ശതമാനം പേരും സ്വദേശികളാണ്.
സ്വദേശിവല്‍ക്കരണം വിജയിപ്പിക്കുന്നതിനായി വിവിധ കോളജുകളുമായി സഹകരിച്ചു വിവിധ വിഭാഗങ്ങളില്‍ ആവശ്യമായ സ്വദേശികളെ കണ്ടത്തൊനുള്ള ശ്രമവും നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.