ശൈഖ് മുഹമ്മദ് അഭ്യുദയകാംക്ഷികളെ സ്വീകരിച്ചു

ദുബൈ: റമദാനോടനുബന്ധിച്ച് തന്നെ ആശംസ അറിയിക്കാനത്തെിയ അഭ്യുദയകാംക്ഷികളെ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം സഅ്ബീല്‍ കൊട്ടാരത്തില്‍ സ്വീകരിച്ചു.  
ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, ദുബൈ ഉപഭരണാധികാരി ശൈഖ് മക്തൂം ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഫൗണ്ടേഷന്‍ ചെയര്‍മാന്‍   ശൈഖ് അഹ്മദ് ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
സാംസ്കാരിക- വിജ്ഞാന വികസന മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് ആല്‍ നഹ്യാനും മറ്റു മന്ത്രിമാരും മുന്‍ മന്ത്രിമാരും ശൈഖുമാരും നയതന്ത്ര വിദഗ്ധരും മുതിര്‍ന്ന പൗരന്മാരും സൈനിക ഉദ്യോഗസ്ഥരും ബിസിനസുകാരുമെല്ലാം ശൈഖ് മുഹമ്മദിന് ആരോഗ്യവും സന്തോഷവും ആശംസിച്ചു.  പാരസ്പര്യത്തിനും സഹിഷ്ണുതക്കും സാമൂഹിക ആശയവിനിമയത്തിനുള്ള മുന്‍ഗാമികളുടെ പാരമ്പര്യം പുതുക്കാനുമുള്ള ഈ മഹത്തായ സന്ദര്‍ഭത്തില്‍ നിങ്ങളെയെല്ലാം കാണാനായതില്‍ സന്തോഷമുണ്ടെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
 പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍െറ നേതൃത്വത്തിന് കീഴില്‍ യു.എ.ഇയെ കൂടുതല്‍ സംരക്ഷിക്കാനും  ദേശീയ ഐക്യത്തിനും ജീവകാരുണ്യ,സാമൂഹിക ഐക്യദാര്‍ഢ്യത്തിനുമുള്ള അനുഗ്രഹം തുടരാനും അദ്ദേഹം സര്‍വശക്തനോട് പ്രാര്‍ഥിച്ചു.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.