ദുബൈ: ആരോഗ്യ മന്ത്രാലയത്തിന്‍െറ നിബന്ധനകള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച 11 ആരോഗ്യ കേന്ദ്രങ്ങളും അഞ്ച് ഫാര്‍മസികളും പൂട്ടിച്ചു. ഒരു മാസം മുതല്‍ ആറ് മാസത്തേക്ക് വരെയാണ് അടപ്പിച്ചത്. കഴിഞ്ഞ അഞ്ചുമാസത്തിനിടെ 1,097 പരിശോധനകള്‍ക്ക് ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് ഹെല്‍ത്ത് ആന്‍ഡ് പ്രിവന്‍ഷന്‍ മന്ത്രാലയം പബ്ളിക് പോളിസി ആന്‍ഡ് ലൈസന്‍സിങ് വിഭാഗം അസി.അണ്ടര്‍ സെക്രട്ടറിയും മെഡിക്കല്‍ ലൈസന്‍സ് കമ്മിറ്റി വൈസ് ചെയര്‍മാനുമായ ഡോ.അമീന്‍ ഹുസൈന്‍ അല്‍ അമീരി അറിയിച്ചു.
മന്ത്രാലയം ഈ വര്‍ഷം പുതിയ മെഡിക്കല്‍, ഫാര്‍മസ്യൂട്ടിക്കല്‍ കേന്ദ്രങ്ങള്‍ക്ക് 126 ലൈസന്‍സുകള്‍ അനുവദിച്ചു. 22 മള്‍ട്ടി സ്പെഷ്യാലിറ്റി കേന്ദ്രങ്ങള്‍, ക്ളിനിക്കുകള്‍, 58 ഫാര്‍മസികള്‍, 37 മെഡിക്കല്‍ വെയര്‍ഹൗസുകള്‍, ആറ് മെഡിക്കല്‍ ഓഫിസുകള്‍, രണ്ട് ഫാര്‍മസ്യൂട്ടിക്കല്‍ പ്ളാന്‍റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടും. ആരോഗ്യ മേഖലയില്‍ സ്വകാര്യ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതിനാണ് പുതുതായി ലൈസന്‍സ് അനുവദിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.