മത്സരയോട്ടം: നമ്പര്‍ പ്ളേറ്റില്ലാത്ത 81 വാഹനങ്ങള്‍ പിടിച്ചെടുത്തു

ദുബൈ: അനധികൃതമായി റോഡുകളില്‍ മത്സരയോട്ടം നടത്തിയ 81 വാഹനങ്ങള്‍ ദുബൈ പൊലീസ് പിടിച്ചെടുത്തു. മണിക്കൂറില്‍ 300 കിലോമീറ്ററിലധികം വേഗത്തിലാണ് റോഡിലൂടെ വാഹനമോടിച്ചിരുന്നത്. അല്‍ അവീര്‍, റാസല്‍ഖോര്‍ റോഡുകളിലായിരുന്നു അഭ്യാസപ്രകടനങ്ങളിലേറെയും. ഈ വാഹനങ്ങള്‍ക്ക് നമ്പര്‍ പ്ളേറ്റ് ഇല്ലായിരുന്നുവെന്നും ദുബൈ പൊലീസ് മേധാവി മേജര്‍ ജനറല്‍ ഖമീസ് മതാര്‍ അല്‍ മസീന പറഞ്ഞു. മറ്റ് വാഹന യാത്രക്കാരുടെയും കാല്‍നടക്കാരുടെയും ജീവന്‍ അപകടത്തിലാക്കുംവിധമാണ് അഭ്യാസപ്രകടനങ്ങള്‍ നടന്നിരുന്നത്.
പൊലീസ് ഉദ്യോഗസ്ഥര്‍ തിരിച്ചറിയാതിരിക്കാന്‍ മന:പൂര്‍വമാണ് നമ്പര്‍ പ്ളേറ്റുകള്‍ അഴിച്ചുമാറ്റിയത്.
വഴിയാത്രക്കാര്‍ വിവരമറിയിച്ചതനുസരിച്ച് സ്ഥലത്തത്തെിയ പൊലീസ് വാഹനങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു. രാത്രിസമയത്ത് ഹെഡ്ലൈറ്റ് പോലുമില്ലാതെയായിരുന്നു പലരുടെയും അഭ്യാസപ്രകടനം. അമിതവേഗത്തില്‍ പരസ്പരം വാഹനം ഇടിപ്പിച്ചും റോഡില്‍ നിന്ന് തെന്നിമാറ്റിച്ചും ഇവര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
സ്ഥലത്തത്തെിയ പൊലീസ് പട്രോള്‍ സംഘം തന്ത്രപരമായി കൈകാര്യം ചെയ്താണ് വാഹനങ്ങള്‍ പിടിച്ചെടുത്തത്. പൊലീസിനെ കണ്ട് വാഹനങ്ങളുമായി രക്ഷപ്പെടാന്‍ സാധ്യതയുണ്ടായിരുന്നതിനാല്‍ പരമാവധി ജാഗ്രത പാലിച്ചാണ് ഉദ്യോഗസ്ഥരത്തെിയത്.
പല വാഹനങ്ങളും അനുമതിയില്ലാതെ രൂപമാറ്റം വരുത്തിയതും അമിത ശബ്ദം പുറപ്പെടുവിക്കുന്നതുമായിരുന്നു. ഇത്തരം പ്രവൃത്തികള്‍ നിയമവിരുദ്ധമാണെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് മേധാവി മുന്നറിയിപ്പ് നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.