ദുബൈ വിമാനത്താവളത്തില്‍  ഫിലിപ്പീന്‍സ് യുവതിക്ക് സുഖപ്രസവം

ദുബൈ: 37കാരിയായ ഫിലിപ്പീന്‍സ് യുവതിക്ക് ദുബൈ വിമാനത്താവളത്തില്‍ സുഖപ്രസവം. മനിലയിലേക്കുള്ള യാത്രക്കായി വിമാനത്താവളത്തിലത്തെിയ യുവതിക്ക് വേദന അനുഭവപ്പെടുകയും ദുബൈ ഹെല്‍ത്ത് അതോറിറ്റിയുടെ ക്ളിനിക്കില്‍ ഡോക്ടറുടെ സഹായത്തോടെ പ്രസവിക്കുകയുമായിരുന്നു. വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നില്‍ മേയ് 19നായിരുന്നു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. 
വിമാനത്തില്‍ വെച്ച് പ്രസവ വേദന അനുഭവപ്പെട്ട യുവതിയെ ഉടന്‍ ഇറക്കി ഡി.എച്ച്.എയുടെ ക്ളിനിക്കിലത്തെിച്ചു. ആശുപത്രിയിലേക്ക് മാറ്റാന്‍ സമയമില്ലാത്തതിനാല്‍ ക്ളിനിക്കില്‍ വെച്ചുതന്നെ ഡോക്ടര്‍ പ്രസവമെടുക്കുകയായിരുന്നുവെന്ന് ഡി.എച്ച്.എ അധികൃതര്‍ അറിയിച്ചു. യുവതിയുടെ വിശദീകരണവും ഇങ്ങനെ തന്നെയാണ്. എന്നാല്‍ ഡോക്ടര്‍ എത്തുന്നതിന് മുമ്പ് തന്നെ ദുബൈ ആംബുലന്‍സിലെ പാരാമെഡിക്കല്‍ ജീവനക്കാരാണ് പ്രസവമെടുത്തതെന്ന് ആംബുലന്‍സ് കോര്‍പറേഷന്‍െറ വാര്‍ത്താകുറിപ്പില്‍ പറയുന്നു. അമ്മയും കുഞ്ഞും ദുബൈയിലെ വീട്ടില്‍ സുഖമായിരിക്കുന്നു.  
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.