ഷാര്‍ജയില്‍ ഒന്നാം നമ്പര്‍ പ്ളേറ്റിന് ഒരുകോടി എട്ടുലക്ഷം

ഷാര്‍ജ: ഷാര്‍ജയില്‍ നടന്ന ലേലത്തില്‍ ഒന്നാം നമ്പര്‍ കാര്‍ നമ്പര്‍ പ്ളേറ്റിന് ലഭിച്ചത് ഒരുകോടി എട്ടുലക്ഷം ദിര്‍ഹം.
അല്‍ ജവാഹര്‍ ഹാളില്‍ നടന്ന വാശിയേറിയ ലേലത്തിനൊടുവില്‍ വ്യാപാരിയായ ആരിഫ് അഹ്മദ് അല്‍ സറൂനിയാണ് വന്‍ തുകക്ക് നമ്പര്‍ സ്വന്തമാക്കിയത്. എന്തുവില കൊടുത്തും ഒന്നാം നമ്പര്‍ സ്വന്തമാക്കുകയായിരുന്നു തന്‍െറ ലക്ഷ്യമെന്ന് അദ്ദേഹം പിന്നീട് പ്രതികരിച്ചു. ഒന്നാം നമ്പറിന് പുറമെ 60ഓളം ഫാന്‍സി നമ്പര്‍ പ്ളേറ്റുകളുടെ ലേലമാണ് കഴിഞ്ഞദിവസം നടന്നത്.
കോടിക്കണക്കിന് ദിര്‍ഹമാണ് ഇതിലൂടെ ലഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.