ഷാര്‍ജ: ദുബൈയിലെ അല്‍ ഷിന്ദഗ ഭൂഗര്‍ഭ നടപ്പാതയിലൂടെ നിങ്ങള്‍ നടന്നിട്ടുണ്ടോ. ഇല്ളെങ്കില്‍ ഉള്‍ക്കടലിനടിയിലുടെയുള്ള ഈ പാതയിലൂടെ ഒന്ന് നടക്കണം. കടലാഴത്തില്‍ നിന്ന് വരുന്നൊരു വല്ലാത്ത ചൂര് മനസിന്‍െറ ഉള്ളറയിലേക്ക് തുളച്ച് കയറും. ടണ്‍കണക്കിന് ഭാരങ്ങള്‍ കയറ്റി ചരക്ക് കപ്പലുകള്‍ തലക്ക് മുകളിലൂടെ പോകുന്നുണ്ടെന്ന ചിന്ത കോരിത്തരിപ്പിക്കും. അഴിമുഖത്ത് നിന്ന് ഉള്‍ക്കടലിനെ തഴുകി വരുന്ന തിരകളുടെ പാട്ട് നടപ്പാതകളുടെ മതിലില്‍ ചെവി ചേര്‍ത്ത് വെച്ചാല്‍ കേള്‍ക്കാം.
ദുബൈയില്‍ പുതുതായി എത്തുന്ന പലര്‍ക്കും ഷിന്ദഗയിലെ നടപ്പാതയെക്കുറിച്ച് അറിയില്ല. എന്നാല്‍ എല്ലാവര്‍ക്കും വാഹനങ്ങള്‍ സദാ ഇരമ്പി പായുന്ന ഷിന്ദഗയിലെ റോഡറിയാം. റോഡ് മാത്രമല്ല ഇപ്പോള്‍ ട്രയിനും ഇതിനകത്ത് കൂടെ കൂകി പായുന്നുണ്ട്. എന്നാല്‍ വാഹനത്തിലോ, ട്രെയിനിലോ കയറിയാല്‍ കിട്ടാത്തൊരു സുഖവും ഉന്മേഷവും ഷിന്ദഗ നടപ്പാത പകരും. വളഞ്ഞും തിരിഞ്ഞും പോകുന്ന പാതയിലെമ്പാടും സുരക്ഷാകാമറകളും മുന്നറിയിപ്പ് നല്‍കാനുള്ള ഉച്ചഭാഷിണികളും ഘടിപ്പിച്ചിട്ടുണ്ട്. ബര്‍ദുബൈയിലെ പരമ്പരാഗത ഗ്രാമത്തിനടുത്ത് നിന്നാണ് പാത തുടങ്ങുന്നത്. ഷിന്ദഗ ടണലിന് മുകളിലുള്ള റൗണ്ടെബൗട്ടിന് സമീപത്താണ് ഇതിന്‍െറ കവാടം. ദേര മത്സ്യ മാര്‍ക്കറ്റിന് സമീപത്താണ് ഇത് ചെന്ന് ചേരുന്നത്. കരക്ക് കയറി വന്ന വഴിയിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ജലോപരിതലത്തിലൂടെ ചരക്ക് കപ്പലുകളും ഉല്ലാസ നൗകകളും അബ്രകളും നീങ്ങുന്നത് കാണാം. ഇതിനിടയിലൂടെ യാത്ര തുടങ്ങിയ ഭാഗവും കാണുമ്പോള്‍ 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോകം കൈവരിച്ച സാങ്കേതികമായ അറിവിനെ കുറിച്ച് അഭിമാനം തോന്നും. ഡിസ്ക്കവറി ചാനലിന്‍െറ എന്‍ജിനിയറിങ് മാര്‍വല്‍ എന്ന പരിപാടിയില്‍ ഇത് സ്ഥാനം പിടിക്കാനുള്ള കാരണം ഈ സാങ്കേതിക മികവാണ്.
ദിനം പ്രതി നിരവധി യാത്രക്കാരാണ് ഷിന്ദഗയിലെ നടപ്പാതയിലൂടെ ദേരയിലേക്കും ബര്‍ദുബൈയിലേക്കും പോകുന്നത്. ഇതില്‍ ജോലിക്ക് പോകുന്നവരും സാധനങ്ങള്‍ വാങ്ങാന്‍ പോകുന്നവരും വ്യായാമത്തിനായി നടക്കുന്നവരുമുണ്ട്. സൈക്കിളുമായി ഇതിലൂടെ പോകാന്‍ വിലക്കുണ്ട്. പുകവലിയും പാടില്ല. നിയമം തെറ്റിച്ചാല്‍ കാമറ അധികൃതര്‍ക്ക് വിവരം നല്‍കും. എന്നാല്‍ ഷിന്ദഗ ടണലിന് പകരമായി പാലം നിര്‍മിക്കാന്‍ കാരാറായിട്ടുണ്ട്. പാലം വരുന്നതോടെ ക്രീക്കിനടിയിലൂടെയുള്ള ഗതാഗതം ഓര്‍മയാകും. നടപ്പാതയും ഇതോടൊപ്പം ഇല്ലാതാകുമോ എന്ന സങ്കടമാണ് ഇതിനെ സ്നേഹിക്കുന്നവര്‍ക്ക്.
ദുബൈ ക്രീക്കിന്‍െറ ഇരു കരകളിലുമായി ദേരയും ബര്‍ദുബൈയും നില്‍ക്കുന്നു. ദുബൈയുടെ വികസന കുതിപ്പില്‍ നാഴികക്കല്ലാണ് ക്രിക്ക്. നൂറു കണക്കിന് ചരക്ക് കപ്പലുകളെ ഇവിടെ ഏത് സമയവും കാണാം. അയല്‍ രാജ്യങ്ങളിലേക്ക് സാധനങ്ങള്‍ കയറ്റി പോകുന്നവയും അവിടെ നിന്ന് കയറ്റി വരുന്നവയും. ജദ്ദാഫില്‍ കപ്പലുകളും ബോട്ടുകളും അറ്റകുറ്റ പണി നടത്തുന്ന കേന്ദ്രവുമുണ്ട്.
കരയിലും വെള്ളത്തിലും ഓടുന്ന ബസുകളും ഷിന്ദഗയുടെ അലങ്കാരമാണ്. റോഡിലൂടെ ഓടി വന്ന് ഉള്‍ക്കടലിലൂടെ പായുന്ന ബസുകളെ ആരും നോക്കി നില്‍ക്കും.
കൈയില്‍ പണമുള്ളവര്‍ ഇതില്‍ കയറാതെ പോകില്ല. ഉല്ലാസ നൗകകളാണ് ക്രീക്കിന്‍െറ രാച്ചന്തം. വര്‍ണ വിളക്കുകളാല്‍ അലങ്കരിച്ച് താളമേളങ്ങളോടെ നീങ്ങുന്ന നൗകകള്‍ നയന മനോഹര കാഴ്ച്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.