മര്‍ഹബ മാള്‍ ഉദ്ഘാടനം ഇന്ന്

ദുബൈ: യു.എ.ഇയിലെ പ്രമുഖ റീട്ടെയില്‍ ബ്രാന്‍ഡായ അല്‍മദീന ഗ്രൂപ്പിന്‍െറ പുതിയ ഷോപ്പിങ് മാളായ മര്‍ഹബ മാള്‍ ബുധനാഴ്ച ദുബൈ റാസല്‍ഖോറില്‍ ഉദ്ഘാടനം ചെയ്യും.  80,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മാളില്‍ അല്‍മദീന ഹൈപ്പര്‍ മാര്‍ക്കറ്റിന്‍െറ വിശാലമായ ഒൗട്ട്ലറ്റും പ്രശസ്ത്ര ബ്രാന്‍ഡുകളുടെ വിവിധ ഷോറൂമുകളും ഉണ്ടാകുമെന്ന് മദീന ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ അബ്ദുല്ല പൊയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റസ്റ്റോറന്‍റും സ്വര്‍ണക്കടയും ഫാര്‍മസിയും ഉള്‍പ്പെടെ 40 ഓളം ഷോപ്പുകളാണ് മര്‍ഹബ മാളില്‍ ഉണ്ടാവുക. ശൈഖ് മുഹമ്മദ് ബിന്‍ മക്തും ബിന്‍ ജുമാ ആല്‍ മക്തും ബുധനാഴ്ച വൈകിട്ട് 4.30ന് ഉദ്ഘാടനം നിര്‍വ്വഹിക്കും. 1971ല്‍ തുടങ്ങിയ അല്‍മദീനയുടെ 63ാമത് ഒൗട്ട്ലെറ്റും അഞ്ചാമത് മാളുമാണിത്.
അല്‍മദീന ഗ്രൂപ്പ് 2018 ഓടു കൂടി യു.എ.ഇയിലെ വിവിധ ഭാഗങ്ങളില്‍ 10 പുതിയ മിനി ഷോപ്പിങ് മാളുകളും 15 പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റുകളും തുറക്കാനുള്ള ഒരുക്കത്തിലാണ്. ഹത്ത -ഒമാന്‍ റോഡില്‍ നിന്ന് എളുപ്പത്തില്‍ പ്രവേശിക്കാനും 500 റോളം കാറുകള്‍ ഒരേ സമയം പാര്‍ക്ക് ചെയ്യാനും ഇവിടെ സൗകര്യമുണ്ട്. ദുബൈയുടെ വ്യത്യസ്ത പ്രദേശങ്ങളായ മിര്‍ദിഫ്, ഇന്‍റര്‍നാഷണല്‍ സിറ്റി, റാഷിദിയ എന്നിവിടങ്ങളില്‍ നിന്നും എളുപ്പത്തില്‍ എത്തിച്ചേരാന്‍ പറ്റുന്ന സ്ഥലത്താണ് മര്‍ഹബ മാള്‍-അബ്ദുല്ല പൊയില്‍ പറഞ്ഞു. ഉദ്ഘാടനത്തോടനുബന്ധിച്ച് മൂന്നു മാസം നീളുന്ന നിരവധി സമ്മാന പദ്ധതികളും ഉപഭോക്താക്കള്‍ക്ക് വ്യത്യസ്ത ഷോപ്പിങ് അനുഭവം നല്‍കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മദീന ഗ്രൂപ്പ് ജനറല്‍ മാനേജര്‍ എം.എം.താഹ അറിയിച്ചു. മേഘങ്ങള്‍ക്കിടയിലൂടെ സഞ്ചരിക്കുന്ന അനുഭവവും അനുഭൂതിയും നല്‍കുന്ന പ്രത്യേക ദൃശ്യശ്രാവ്യ സംവിധാനം ഏറെ ശ്രദ്ധേയമാണ്.
അല്‍മദീന ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ഓരോ 50 ദിര്‍ഹത്തിനും സാധനം വാങ്ങുമ്പോള്‍  ലഭിക്കുന്ന കൂപ്പണിലൂടെ രണ്ടു ബി.എം.ഡബ്ള്യൂ മൂന്ന് സീരീസ്  കാറുകളും മറ്റനവധി ആകര്‍ഷകമായ സമ്മാനങ്ങളും ലഭിക്കുന്നതിനായി അവസരം ഒരുക്കിയിട്ടുണ്ട്.
കൂടാതെ വിലകുറവുമുണ്ടാകും. ആദ്യത്തെ നാലുദിവസം ഓരോ 1000 ദിര്‍ഹത്തിനും സാധനം വാങ്ങുമ്പോള്‍ 300 ദിര്‍ഹത്തിന്‍െറയും 500 ദിര്‍ഹത്തിന് വാങ്ങുമ്പോള്‍ 125 ദിര്‍ഹത്തിന്‍െറയും 250 ദിര്‍ഹത്തിന് വാങ്ങുമ്പോള്‍ 50 ദിര്‍ഹത്തിന്‍െറയും 100 ദിര്‍ഹത്തിന് വാങ്ങുമ്പോള്‍ 20 ദിര്‍ഹത്തിന്‍െറയും ഗിഫ്റ്റ് വൗച്ചറുകള്‍ ലഭിക്കുന്നതാണ്. വാരാന്ത്യത്തില്‍ മറ്റനവധി ആനുകൂല്യങ്ങള്‍ക്ക് പുറമെ  250 ദിര്‍ഹത്തിന്‍െറ ഓരോ ഷോപ്പിങിനും  ‘സ്പിന്‍ വീല്‍’ലൂടെ നിരവധി സമ്മാനങ്ങളും നേടാം.
വാര്‍ത്താസമ്മേളനത്തില്‍ ഡയറക്ടര്‍ സജീര്‍ നെടൂള്‍, ഓപ്പറേഷന്‍സ് മാനേജര്‍ മുഹമ്മദ് അലി, ഷാര്‍ജ റീജ്യണല്‍ മാനേജര്‍ ഹമീദ് ബാബു, ബ്രാഞ്ച് മാനേജര്‍ സുബൈര്‍ ടി.മുഹമ്മദ് എന്നിവരും സംബന്ധിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.