ഷാര്‍ജ: ഷാര്‍ജയിലെ പ്രധാന കച്ചവട കേന്ദ്രമായ സെന്‍ട്രല്‍ സൂക്ക് ഭാഗത്ത് പെയ്ഡ് പാര്‍ക്കിങ് സംവിധാനം നടപ്പിലാക്കുന്നു. ജൂണ്‍ ഒന്ന് മുതല്‍ ഇവിടെ വാഹനങ്ങള്‍ നിറുത്താന്‍ പണമടക്കണമെന്ന് നഗരസഭ അറിയിച്ചു. ഇതിനുള്ള യന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. 684 വാഹനങ്ങള്‍ നിറുത്താനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. ഇതില്‍ 16 ഇടം ടാക്സികള്‍ക്ക് മാത്രമായി നിചപ്പെടുത്തിയിട്ടുണ്ട്.
അനിയന്ത്രിതമായി വാഹനങ്ങള്‍ നിറുത്തിയിടുന്നത് മൂലം സൂക്കിലത്തെുന്ന സന്ദര്‍ശകര്‍ക്ക് പ്രയാസങ്ങള്‍ നേരിടുന്നത് നിത്യ സംഭവമായതിനെ തുടര്‍ന്നാണ് മേഖല പെയ്ഡ് പാര്‍ക്കിങ് സംവിധാനത്തിലേക്ക് മാറ്റുന്നതെന്ന് ബന്ധപ്പെട്ട വിഭാഗം ഡയറക്ടര്‍ അതിഫ് ആല്‍ സറൂനി പറഞ്ഞു. എസ്.എം.എസ് സംവിധാനം വഴി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സംവിധാനവും ഇവിടെ ലഭ്യമാകും. ഒന്ന്, അര, കാല്‍ വര്‍ഷങ്ങളിലേക്കുള്ള പാര്‍ക്കിങ് കാര്‍ഡുകള്‍ ഉപയോഗിച്ചും ഇവിടെ വാഹനങ്ങള്‍ നിറുത്താനുള്ള സൗകര്യമുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.