രാജ്യത്തെ പ്രതിരോധിക്കുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് പ്രശംസനീയം –പ്രധാനമന്ത്രി

മനാമ: രാജ്യത്തെ പ്രതിരോധിക്കുന്നതില്‍ മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ പറഞ്ഞു. മികച്ച പത്രപ്രവര്‍ത്തകര്‍ക്കുള്ള  പ്രഥമ ഖലീഫ ബിന്‍ സല്‍മാന്‍ അവാര്‍ഡ് ദാനചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുറന്നു പിടിച്ച കണ്ണുമായി  രാജ്യത്തിനും ജനങ്ങള്‍ക്കും വേണ്ടി സേവനം ചെയ്യുന്നവരാണ് മാധ്യമ പ്രവര്‍ത്തകര്‍. വിവിധ പ്രശ്നങ്ങളില്‍ രാജ്യത്തിന്‍െറ നിലപാടുകള്‍ ജനങ്ങളിലത്തെിക്കുന്നതില്‍ അവര്‍ വഹിക്കുന്ന പങ്ക് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു.
ഡോ. ഇബ്രാഹിം അല്‍ ശൈഖ് (അക്ബാറല്‍ ഖലീജ്), സദഖ് അല്‍ ഹല്‍വാജി (അല്‍വസത്), അലി അല്‍ ഖെമിശ്  (അല്‍ അയാം), അബ്ദുല്‍റഹ്മാന്‍ തുലീഫത് (ബഹ്റൈന്‍ ന്യൂസ് ഏജന്‍സി) എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്.
സുതാര്യത, രാജ്യ സ്നേഹം, സത്യത്തോടുള്ള കൂറ്, നിഷ്പക്ഷത എന്നിവ രാജ്യത്തെ പത്രപ്രവര്‍ത്തകരുടെ പ്രത്യേകതയാണെന്ന് പ്രധാനമന്ത്രി കൂടിച്ചേര്‍ത്തു. സമൂഹത്തിന്‍െറ നന്മക്കായി പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ  പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമായതിനാലാണ് അവാര്‍ഡ് ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വിവിധ ചിന്താധാരകളും സംസ്കാരങ്ങളും മത സമൂഹങ്ങളുമുള്‍ക്കൊള്ളുന്ന രാജ്യം അഭിപ്രായ സ്വാതന്ത്ര്യത്തിന് വില കല്‍പിക്കുന്നതില്‍ മുന്‍പന്തിയിലാണെന്നും ആ പാരമ്പര്യം  കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അവാര്‍ഡ് ജേതാക്കള്‍ക്ക് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നു.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.