ഷാര്‍ജ: ഷാര്‍ജയുടെ പ്രധാന കാര്‍ഷിക മേഖലയായ ദൈദില്‍ വന്‍ വികസനങ്ങള്‍ നടപ്പിലാക്കാന്‍ യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമദ് ആല്‍ ഖാസിമി ഉത്തരവിട്ടു. 18 കോടി ദിര്‍ഹം ചിലവിട്ടുള്ള മലിനജല നിര്‍മാര്‍ജന പദ്ധതിയാണ് ഇതില്‍ പ്രധാനം. ഇതിനുള്ള രൂപരേഖയും തയ്യാറായിട്ടുണ്ട്. ദൈദ് മേഖലയുമായി ബന്ധപ്പെട്ട് പുരോഗമിക്കുന്ന വിനോദ സഞ്ചാര മേഖലയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം കണ്ട് വിലയിരുത്തി. അല്‍ ബര്‍ദി കബീര്‍ ഉദ്യാനത്തെ വിനോദ സഞ്ചാരികളുടെ ഇഷ്ടമേഖലയാക്കി മാറ്റുന്നതിനുള്ള നിര്‍ദേശങ്ങളും സുല്‍ത്താന്‍ നല്‍കി. 14 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഉദ്യാനത്തെ ലോകത്തിലെ മികച്ച സഫാരി പാര്‍ക്കാക്കി ഉയര്‍ത്തുന്നതിനുള്ള നിര്‍ദേശങ്ങളാണ് സുല്‍ത്താന്‍ നല്‍കിയത്.
ആഫ്രിക്കക്ക് പുറത്തുള്ള ഏറ്റവും വലിയ സഫാരി പാര്‍ക്കാക്കി ഇതിനെ മാറ്റുകയാണ് ലക്ഷ്യം. അരലക്ഷം മൃഗങ്ങളെയാണ് ഇവിടെ എത്തിക്കുക. ഒന്നര വര്‍ഷം കൊണ്ട് ഇത് യാഥാര്‍ഥ്യമാകുമെന്നാണ് കണക്കാക്കുന്നത്. ദൈദിലെ സീഹ് അല്‍ മഹബ് ചത്വരത്തിന്‍െറ പേരും സുല്‍ത്താന്‍ മാറ്റി. യമനില്‍ സൈനിക സേവനത്തിനിടയില്‍ രക്തസാക്ഷിയായ സുല്‍ത്താന്‍ ബിന്‍ മുഹമദ് ബിന്‍ അലി ബിന്‍ ഹുവൈദിന്‍ ആല്‍ കത്ബിയുടെ പേരിലായിരിക്കും ഇനി മുതല്‍ ചത്വരം അറിയപ്പെടുക.
ഇതിന് സമീപത്തുള്ള പള്ളിയുടെ പേര് സുല്‍ത്താന്‍ ബിന്‍ ഹുവൈദിന്‍ എന്നും നാമകരണം ചെയ്താണ് ശൈഖ് സുല്‍ത്താന്‍ ദൈദില്‍ നിന്ന് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.