ദുബൈ: കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെയും മാധ്യമവിലക്കിനെയും ദുബൈയിലെ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മ ശക്തമായി അപലപിച്ചു. മാധ്യമപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കേരളത്തിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പം അടിയുറച്ചു നില്‍ക്കും.
ഇപ്പോഴത്തെ പ്രശ്നങ്ങളില്‍ കേരളത്തിലെ മാധ്യമസമൂഹത്തിനോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുന്നതായും ദുബൈയില്‍ ചേര്‍ന്ന മാധ്യമ പ്രവര്‍ത്തക കൂട്ടായ്മ അറിയിച്ചു.
മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടാന്‍ ഒരു വിഭാഗം നടത്തുന്ന ശ്രമങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. ജനാധിപത്യത്തിന്‍റെ നാലാം തൂണായ മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും പൊലീസ് ഉദ്യോഗസ്ഥര്‍ തടയുകയും മര്‍ദിക്കുകയും ചെയ്യുന്നത് ജനാധിപത്യത്തിനു തന്നെ കളങ്കമാണ്.
വസ്തുതകളും വാര്‍ത്തകളും അറിയാനുള്ള ജനങ്ങളുടെ അവകാശത്തിന്‍മേലുള്ള കടന്നു കയറ്റമാണ് ഇപ്പോഴത്തെ മാധ്യമവിലക്ക്. ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍ക്ക് പിന്നില്‍ ആസൂത്രിതമായ നീക്കങ്ങളുള്ളതായും ദുബൈയിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ വിലയിരുത്തി. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കടന്നു കയറ്റവും മാധ്യമവിലക്കും തടഞ്ഞ് സ്വതന്ത്രമായി മാധ്യമപ്രവര്‍ത്തനം നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സാഹചര്യമൊരുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.